ബംബ്രാണയിൽ എസ്.ഡി.പി.​െഎ നേതാവി​െൻറ കടക്ക് തീയിട്ടു

കുമ്പള: സി.പി.എം നേതാവി​െൻറ വീട്​ തകർത്തതിനുപിന്നാലെ ബംബ്രാണയിൽ എസ്.ഡി.പി.ഐ നേതാവി​െൻറ കടക്ക് തീയിട്ടു. എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡൻറ് നാസർ ബംബ്രാണയുടെ പലചരക്ക് കടക്കാണ് തീയിട്ടത്.

സംഭവത്തിനു പിന്നിൽ സി.പി.എം ആണെന്ന ആരോപണവുമായി എസ്​.ഡി.പി.ഐ രംഗത്തുവന്നു. കഴിഞ്ഞ ദിവസം സി.പി.എം നേതാവ് കെ.കെ. അബ്​ദുല്ലക്കുഞ്ഞിയുടെ വീട് ഒരു സംഘം ആളുകൾ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് നിരപ്പാക്കിയിരുന്നു. ഇതി​െൻറ തുടർച്ചയാണ് കടക്ക് തീയിട്ട സംഭവം എന്ന്​ കരുതുന്നു.

കടക്ക് നേരെ ഇരുട്ടി​െൻറ മറപിടിച്ചുകൊണ്ട് സി.പി.എം സംഘം തീ വെച്ചസംഭവത്തിൽ പ്രതിഷേധിക്കുന്നതായി ജില്ല വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി പറഞ്ഞു.

ക്രിമിനൽസംഘത്തെ നിലക്കുനിർത്താൻ നിയമപാലകർ മുന്നോട്ടുവരണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. നേതാക്കളായ ഇഖ്ബാൽ ഹൊസങ്കടി, അൻസാർ ഹൊസങ്കടി, മുബാറക് എന്നിവർ സംഭവസ്​ഥലം സന്ദർശിച്ചു.

Tags:    
News Summary - sdpi leaders shop burned in Bombrana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.