ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 8.64 കോടി രൂപ അനുവദിച്ചതായി എ.കെ.എം. അഷ്റഫ് എം.എൽ.എ അറിയിച്ചു.
പൈവളികെ, മീഞ്ച പഞ്ചായത്തുകളിൽ നിന്ന് കർണാടകയിലേക്ക് എത്തിപ്പെടുന്ന ഏറെ ശോച്യാവസ്ഥയിലുണ്ടായിരുന്ന മാസ്കുമാരി-കുരുടപ്പദവ് അന്തർ സംസ്ഥാന പാത പുനരുദ്ധാരണത്തിന് 4.50 കോടി രൂപ അനുവദിച്ചു.
ഉപ്പള-പത്തോടി റോഡ്, നയാബസാർ-എൻ.എച്ച് കുദുക്കൊട്ടി-സോങ്കാൾ-പ്രതാപ് നഗർ -അംബേദ്കർ കോളനി റോഡ്, എൻ.എച്ച് സ്കൂൾ -മുളിഞ്ച ടെമ്പിൾ റോഡ്, ഹിദായത്ത് നഗർ എൻ.എച്ച് പച്ചിലമ്പാറ -ഉപ്പള ഭഗവതി ടെമ്പിൾ റോഡ്, മിയപ്പദവ്-ചിഗ്റുപദവ് റോഡ്, ബങ്കര മഞ്ചേശ്വരം-കുളൂർ റോഡ്, കുഞ്ചത്തൂർ-കെദുമ്പാടി-നന്ദാരപ്പദവ് റോഡ്, ഓൾഡ് എം.സി.സി റോഡ്, ദുർഗപള്ള-ബെജ്ജ-മുന്നിപ്പാടി റോഡ്, മഞ്ചേശ്വരം ഉക്കുട റോഡ്, സുന്ദരഗോളി -ചിഗ്രുപദവ്-ബേരിക്ക എന്നീ റോഡുകൾക്ക് 64 ലക്ഷം രൂപ.
പെർമൂദ-ധർമ്മത്തടുക്ക റോഡ്, ആരിക്കാടി-പുത്തിഗെ, ഉബ്ബത്തൊടി-ചേപ്പിനടുക്ക-ഇച്ചിലംബാടി-നായിക്കാപ്പ് റോഡ്, മംഗൽപാടി-ബാഡൂർ റോഡ്, മുളിഗദ്ദെ -ബേരിപ്പദവ്, പൂകട്ട-ബായിക്കട്ട-അനക്കട്ടെ റോഡ്, ധർമ്മത്തടുക്ക-കന്യാല-ബെള്ളൂർ-ബെരീപ്പദവ് എന്നീ റോഡുകൾക്ക് 70 ലക്ഷം.
മജിർപള്ള-ബോഡോഡി-കൊട്ടതാജെ റോഡ്, അടുക്കളഗട്ടെ -സുള്ള്യമേ റോഡ്, മജിർപള്ള കുണ്ടടുക്ക-ബട്ടിപ്പദവ് റോഡ്, പനമങ്കളൂർ എം-പാത്തൂർ റോഡ്, ബട്ടിപ്പദവ്-തലക്കള മസ്ജിദ് റോഡ്, ഗേറുക്കട്ടെ-വോർക്കാടി റോഡ്, ബേക്കറി ജങ്ഷൻ-കാവി സുബ്രഹ്മണ്യ റോഡ്, കോട്ടക്കാർ-പാത്തൂർ റോഡ്, കല്ലിഗെ-കൊമ്മങ്കള-കുരുദപ്പദവ് എന്നീ റോഡുകൾക്ക് ഒരു കോടി രൂപ.
പെർള-പൂവനടുക്ക റോഡ്, നൽക്ക -ബെറിമൂല റോഡ്, അഡ്യനുടുക്ക-ബാഗിലപ്പദവ് റോഡ്, അടുക്കസ്ഥല-ഒടിയ റോഡ്, അടുക്കസ്ഥല-പാണാജെ റോഡ്, പെർള കാട്ടുകുക്കെ എന്നീ റോഡുകൾക്ക് 70 ലക്ഷം.
പെർള-ഏത്തടുക്ക റോഡ് -20ലക്ഷം,മുഗു-പൊന്നങ്കള-ഉറുമി-പാടലടുക്ക റോഡ്-25 ലക്ഷം, സീതാംഗോളി-പെർള 40 ലക്ഷം, കുമ്പള-കഞ്ചിക്കട്ടെ-കൊട്ടക്കാർ-നായിക്കാപ്പ് റോഡ് -30 ലക്ഷം .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.