തീവെച്ച്​ നശിപ്പിക്കപ്പെട്ട മണ്ണംകുഴി നേർവഴി ഇസ്​ലാമിക് സെൻററി​െൻറ ആംബുലൻസ്

നിർത്തിയിട്ട ആംബുലൻസിന് തീവെച്ചു: പ്രതിയുടെ ചിത്രം സി.സി.ടി.വിയിൽ

മഞ്ചേശ്വരം: രാത്രിയുടെ മറവില്‍ ആംബുലന്‍സ് കത്തിച്ചു. പ്രതിയുടെ ചിത്രം സി.സി.ടി.വിയില്‍ കുടുങ്ങി. ഉപ്പള മണ്ണംകുഴി നേര്‍വഴി ഇസ്​ലാമിക്​ സെൻററി​െൻറ ഉടമസ്​ഥതയിലുള്ള ആംബുലന്‍സാണ് ഞായറാഴ്ച രണ്ടുമണിയോടെ തീവെച്ച്‌ നശിപ്പിച്ചത്. ആംബുലന്‍സ്‌ പൂര്‍ണമായും കത്തിനശിച്ചു. ആംബുലന്‍സിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഒരു ആള്‍ട്ടോ കാറിലേക്കും ബൈക്കിലേക്കും തീപടര്‍ന്നു. ബൈക്ക്‌ ഭാഗികമായി കത്തിനശിച്ചു.

ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. തീവെച്ചവരുടെ ചിത്രം തൊട്ടടുത്ത സ്​ഥാപനത്തിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്‌. രണ്ടുപേര്‍ ആംബുലന്‍സി​െൻറ അടുത്തുവന്ന് നില്‍ക്കുന്നതും ആംബുലന്‍സ് കത്തിയയുടനെ മുനീറുല്‍ ഇസ്​ലാം മദ്​റസ ഗ്രൗണ്ടിലൂടെ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇസ്​ലാമിക്‌ സെൻറര്‍ ഭാരവാഹികള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയതി​െൻറ അടിസ്​ഥാനത്തില്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.