നീലേശ്വരം: രാഷ്ട്രീയത്തിലും വാർഡ് തെരഞ്ഞെടുപ്പിലും എതിരാളിയായിട്ടും തെരഞ്ഞെപ്പിൽ പരാജയപ്പെട്ടിട്ടും തെൻറ നാടിെൻറ വികസനത്തിനായി ഒരു നിവേദനം.
കാഞ്ഞങ്ങാട് നഗരസഭ 32ാം വാർഡ് എൽ.ഡി.എഫ് കുറുന്തൂര്‍ വാർഡ് സ്ഥാനാർഥി പിന്നീട് വിജയിച്ച് കൗണ്‍സിലറായ കെ. അനീശന്‍ ആദ്യ നിവേദനം നൽകിയത് യു.ഡി.എഫ് സ്ഥാനാർഥിയായി ഈ വാർഡിൽ പരാജയെപ്പട്ട വാസിം പടന്നക്കാട്. അനീശെൻറ സത്യപ്രതിജ്ഞചടങ്ങ് കഴിഞ്ഞ ഉടനെ ഓടിയെത്തിയ വാസിം അഭിനന്ദിക്കുകയും ഞാണിക്കടവ് നടപ്പാലം പുനര്‍നിർമിച്ച് യാത്രസൗകര്യമാക്കണമെന്നും ആവശ്യപ്പെട്ടുഉള ഗ്രീൻ സ്റ്റാറിെൻറ നിവേദനവും നൽകി.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആവശ്യപ്പെട്ട ആ വാര്‍ഡിലെ ഒരു വിഷയമായിരുന്നു ഈ നടപ്പാലം. അനുയോജ്യമായ നടപടികള്‍ക്ക് ശ്രമിക്കുമെന്ന് കൗണ്‍സിലര്‍ അനീശൻ ഉറപ്പുനല്‍കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.