തൃക്കരിപ്പൂർ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 154ാ മത് ജന്മവാർഷിക ഭാഗമായി 154 കുട്ടികൾ 154 ഗാന്ധി ശിൽപങ്ങൾ ഒരുക്കി. തൃക്കരിപ്പൂർ സെന്റ് പോൾസ് എ.യു.പി സ്കൂളിൽ മൂന്നുദിവസമായി നടന്നുവരുന്ന ശിൽപ നിർമാണ ക്യാമ്പിെന്റ ഭാഗമായാണ് ഇത്രയേറെ ഗാന്ധി പ്രതിമകൾ നിർമിച്ചത്. ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും.
മഹാത്മജിയുടെ രൂപം കുട്ടികളിൽ ആഴത്തിൽ പതിഞ്ഞുവെന്നു തെളിയിക്കുന്നതാണ് അർധകായ വലുപ്പത്തിൽ നിർമിച്ച ഭൂരിഭാഗം ശിൽപങ്ങളും.
സെന്റ് പോൾസ് എ.യു.പി സ്കൂളിന്റെയും ചെമ്പ്രകാനം ചിത്ര-ശിൽപകലാ അക്കാദമിയുടെയും നേതൃത്വത്തിൽ നടന്നുവരുന്ന ശിൽപകല ക്യാമ്പിൽ കണ്ണൂർ-കാസർകോട് ജില്ലകളിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന പ്രൈമറി, ഹൈസ്കൂൾ വിദ്യാർഥികളാണ് പങ്കെടുത്തുവരുന്നത്. ക്യാമ്പ് അംഗങ്ങൾ നിർമിച്ച ഗാന്ധി ശിൽപങ്ങളുടെ പ്രദർശനം തിങ്കളാഴ്ച രാവിലെ 11.30ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.