തൃക്കരിപ്പൂർ: മോഷണശ്രമത്തിനിടെ വീട്ടമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം. വെള്ളാപ്പ് കാവില്യാട്ട് അഞ്ചില്ലത്ത് ഹൗസിൽ എ.ജി. ഫഫ്സത്ത് (50) ആണ് ആക്രമണത്തിനിരയായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മകൻ പള്ളിയിൽപോയ സമയത്താണ് അക്രമി അകത്തുകടന്നത്.
മകൻ വേഗത്തിൽ തിരികെ എത്തുമെന്നതിനാൽ കതക് ചാരിയ നിലയിലായിരുന്നു. നീണ്ടുമെലിഞ്ഞ യുവാവാണ് അക്രമി. ഇയാൾ ഷർട്ട് ധരിച്ചിരുന്നില്ല. കഴുത്തിൽ പിടിമുറുക്കിയ അക്രമി മൂക്കും വായും പൊത്തിപ്പിടിച്ചതായി വീട്ടമ്മ പറഞ്ഞു. അക്രമിയുടെ കൈയിൽ കടിച്ചപ്പോൾ പിടി അയഞ്ഞപ്പോഴാണ് നിലവിളിച്ചത്.
ശബ്ദംകേട്ട് വീട്ടിലുണ്ടായിരുന്ന മൂത്ത സഹോദരി എത്തിയതോടെ അക്രമി ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
പ്രതിയുടേതെന്ന് കരുതുന്ന ഒരു സ്റ്റീൽ വള സംഭവ സ്ഥലത്ത് നിന്ന് കിട്ടിയിട്ടുണ്ട്. വീട്ടമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ഭർത്താവ് എം. അശ്റഫ് പ്രവാസിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.