തൃക്കരിപ്പൂർ:ബസ് സ്റ്റാൻഡിൽ കയറ്റാതെ പോകുന്ന ബസുകൾ യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നു. പ്രധാന പാതയോട് ചേർന്നുള്ള ബസ് സ്റ്റാൻഡിൽ കാത്തിരിക്കുന്നവർ ബസുകൾക്ക് പിന്നാലെ ഓടേണ്ടിവരുന്ന സാഹചര്യമാണ്.
ബസ് സ്റ്റാൻഡ് വാണിജ്യസമുച്ചയത്തിൽ കാത്തിരിക്കാനുള്ള ഇടമുണ്ട്. മുതിർന്ന പൗരന്മാരുടെ കുഞ്ഞുങ്ങളുമായും കാത്തുനിൽക്കുന്നവർക്ക് ബസിന് പിന്നാലെയുള്ള ഓട്ടം ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട് . പ്രധാന പാതയിലൂടെ കടന്നുപോകുമ്പോൾ നിസ്സഹായരായ യാത്രക്കാരുടെ കാത്തിരിപ്പ് നീളുന്നു.
പൊലീസ് കൂടി ഉൾപ്പെടുന്ന ട്രാഫിക് കമ്മിറ്റി ഉണ്ടെങ്കിലും ബസുകൾ സ്റ്റാൻഡിൽ കയറുന്നുവെന്ന് ഉറപ്പുവരുത്താൻ കമ്മിറ്റിക്ക് സാധിക്കുന്നില്ല. ടൗണിൽ ഒരു ഹോം ഗാർഡിന്റെ സേവനമുണ്ടെങ്കിലും കാര്യക്ഷമമല്ല. വെള്ളാപ്പ് റോഡ് റെയിൽവേ ഗേറ്റ് പരിസരത്ത് വാഹനങ്ങൾ ക്യൂ പാലിക്കാത്തത് ഗതാഗത കുരുക്കും സൃഷ്ടിക്കുന്നു. റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങുന്ന യാത്രക്കാർക്ക് കാൽനട പോലും തടയുന്നതരത്തിലാണ് ഗേറ്റിനുമുന്നിൽ വാഹനങ്ങൾ നിർത്തിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.