തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ൽ പോ​ത്തി​ന്റെ പ​രാ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ ന​ൽ​കു​ന്നു

തൃക്കരിപ്പൂർ ടൗണിൽ പോത്തിന്റെ പരാക്രമം; രണ്ടുപേർക്ക് പരിക്ക്

തൃ​ക്ക​രി​പ്പൂ​ർ: ടൗ​ണി​ൽ പോ​ത്തി​ന്റെ പ​രാ​ക്ര​മ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. പോ​ത്തി​ന്റെ കു​ത്തേ​റ്റ പ​രി​ക്കു​ക​ളോ​ടെ ബീ​രി​ച്ചേ​രി​യി​ലെ അ​ഷ്റ​ഫ് (26), ന​ട​ക്കാ​വി​ലെ രാ​ജു (30) എ​ന്നി​വ​രെ തൃ​ക്ക​രി​പ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മെ​ട്ട​മ്മ​ൽ ഭാ​ഗ​ത്തു​നി​ന്ന് വി​ര​ണ്ടോ​ടി​യ പോ​ത്ത് ബീ​രി​ച്ചേ​രി വ​ഴി തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ൽ നെ​ഹ്റു പ്ര​തി​മ​ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കു​ക​ളും സൈ​ക്കി​ളും ത​ള്ളി താ​ഴെ​യി​ട്ടു.

ശ​നി​യാ​ഴ്ച വൈ​കീട്ട് എ​ഴോ​ടെ​യാ​ണ് സം​ഭ​വം. പോ​ത്തി​നെ ക​യ​റി​ട്ട് നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വീ​ണ്ടും കു​ത​റി​യോ​ടി. തൃ​ക്ക​രി​പ്പൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ന്റെ മ​തി​ലി​ന്റെ ഒ​രു​ഭാ​ഗം ത​ള്ളി​യി​ട്ടു. ഇ​തി​നി​ട​യി​ൽ പൊ​ലീ​സും അ​ഗ്നി ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി. ഒ​ടു​വി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് പ​രി​സ​ര​ത്താ​ണ് പോ​ത്തി​നെ ത​ള​ച്ച​ത്. ഉ​ട​മ​സ്ഥ​ൻ പി​ന്നാ​ലെ​യെ​ത്തി പോ​ത്തി​നെ കൊ​ണ്ടു​പോ​യി.

Tags:    
News Summary - Cow attack in thrikaripur town- Two people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.