തൃക്കരിപ്പൂർ: ആഡംബര ബസ് യാത്രക്കിടയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളുടെ പരാതി വാങ്ങിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് തൃക്കരിപ്പൂർ ടൗണിൽ നടത്തിയ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥർ വഴി വാങ്ങിയ പരാതി കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച അപേക്ഷകൾ കണ്ണൂർ മേയർക്ക് അയച്ചുകൊടുത്തതായി ചെന്നിത്തല കുറ്റപ്പെടുത്തി. കെ.പി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി, കെ. ശ്രീധരൻ, ജില്ല ചെയർമാൻ സി.ടി. അഹമ്മദലി, കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, എം.പി. ജോസഫ്, വി.കെ. രവീന്ദ്രൻ, കൂക്കൽ ബാലകൃഷ്ണൻ, പി.പി. അടിയോടി, എ.ജി. സി.ബഷീർ, ബഷീർ വെള്ളിക്കോത്ത്, കെ.കെ. രാജേന്ദ്രൻ, സത്താർ വടക്കുമ്പാട്, കെ. നീലകണ്ഠൻ, ഹക്കീം കുന്നിൽ, വി.കെ.പി. ഹമീദലി, ശാന്തമ്മ ഫിലിപ്പ്, കെ.വി. സുധാകരൻ, കെ.പി. പ്രകാശൻ, രമേശൻ കരുവാച്ചേരി, കെ.വി. ഗംഗാധരൻ, കരിമ്പിൽ കൃഷ്ണൻ, ടി.സി.എ. റഹ്മാൻ, പി.കെ.സി. റൗഫ് ഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.