തൃക്കരിപ്പൂർ: ഉൾനാടൻ ജലാശയങ്ങളിലെ ജീവൻ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന് റബർ ഡിങ്കിയും ഔട്ട് ബോർഡ് എൻജിനും തൃക്കരിപ്പൂർ അഗ്നിരക്ഷ കേന്ദ്രത്തിലെത്തി.
60 അടി വരെ താഴ്ചയുള്ള ജലാശയങ്ങളിലെ ജീവൻ രക്ഷ പ്രവർത്തനത്തിന് ഇത് സഹായകമാണ്. 40 എച്ച്.പി ശേഷിയുള്ള ഔട്ട് ബോഡ് എൻജിനും കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്.
ഇപ്പോഴുള്ള രണ്ട് സ്കൂബ സെറ്റ് ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകുന്നതിന് റബർ ഡിങ്കി സഹായകമാകും. പത്തുപേരെ വരെ ഉൾക്കൊള്ളാനാകുന്നതാണ് ഉപകരണം.
നേരത്തേ നിലയത്തിലുണ്ടായിരുന്ന ഡിങ്കി ഉപയോഗയോഗ്യമല്ലാതായിരുന്നു. സംസ്ഥാനത്തെ വിവിധ ഫയർസ്റ്റേഷനുകളിലേക്ക് ഇത്തവണ 12 റബർ ഡിങ്കികൾ അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.