പ്ര​വാ​സി​ക​ളു​ടെ കേ​ര​ള സൈ​ക്കി​ൾ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ൾ

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ ഉണര​ട്ടെ; സൈക്കിൾ ചവിട്ടി പ്ര​വാ​സി​ക​ൾ

തൃ​ക്ക​രി​പ്പൂ​ർ: കോ​വി​ഡ് അ​ട​ച്ചി​ട​ലി​നെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് ക​രു​ത്തേ​കാ​ൻ പ്ര​വാ​സി​ക​ൾ ന​യി​ച്ച കേ​ര​ള സൈ​ക്കി​ൾ യാ​ത്ര സ​മാ​പി​ച്ചു. ഈ ​മാ​സം നാ​ലി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്ത യാ​ത്ര വി​വി​ധ ജി​ല്ല​ക​ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഒ​മ്പ​താം നാ​ളി​ൽ ബേ​ക്ക​ൽ കോ​ട്ട​യി​ൽ സ​മാ​പി​ച്ചു.

ദു​ബൈ​യി​ലെ സൈ​ക്ലി​ങ് കൂ​ട്ടാ​യ്മ​യാ​യ ഡി.​എ​ക്‌​സ്.​ബി റൈ​ഡേ​ഴ്‌​സ് അം​ഗ​ങ്ങ​ളാ​യ സ​ലീം വ​ലി​യ​പ​റ​മ്പ, ഫൈ​സ​ൽ കോ​ട​നാ​ട്, സ​ലാ​ഹ് ആ​ന​പ്പ​ടി​ക്ക​ൽ, അ​ബ്​​ദു​ൽ സ​ലാം മ​ല​പ്പു​റം, അ​ൻ​വ​ർ തൃ​ശൂ​ർ, നൗ​ഫ​ൽ എ​റ​ണാ​കു​ളം, നൗ​ഫ​ൽ ക​ണ്ണൂ​ർ എ​ന്നി​വ​ർ​​ക്കൊ​പ്പം നാ​ട്ടി​ൽ നി​ന്നു​ള്ള സാ​ഹി​ർ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ, ശാ​ഹു​ൽ ബോ​സ്ഖ്, ന​സീ​ഫ് അ​ലി, റി​യാ​സ് കൊ​ങ്ങ​ത്ത് എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പൊ​ന്മു​ടി, തെ​ന്മ​ല, ആ​ല​പ്പു​ഴ, കു​മ​ര​കം, മൂ​ന്നാ​ർ, അ​തി​ര​പ്പി​ള്ളി, ഗു​രു​വാ​യൂ​ർ, പൊ​ന്നാ​നി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് പാ​ത​യി​ലാ​ണ് 1117 കി​ലോ​മീ​റ്റ​ർ ദൂ​രം പി​ന്നി​ട്ട​ത്. മ​ല​നാ​ടും ഇ​ട​നാ​ടും തീ​ര​ദേ​ശ​വും പി​ന്നി​ട്ട യാ​ത്ര അ​നു​ഭ​വ​ങ്ങ​ളു​ടെ ചെ​പ്പാ​ണ് തു​റ​ന്ന​തെ​ന്ന് റൈ​ഡ് ക്യാ​പ്റ്റ​ൻ സ​ലീം വ​ലി​യ​പ​റ​മ്പ പ​റ​ഞ്ഞു. ജി​ല്ലാ​തി​ർ​ത്തി​യി​ൽ തൃ​ക്ക​രി​പ്പൂ​ർ സൈ​ക്ലി​ങ് ക്ല​ബി​െ​ന്‍റ നേ​തൃ​ത്വ​ത്തി​ലും കാ​സ​ർ​കോ​ട് പെ​ഡ​ലേ​ഴ്‌​സി​െൻറ പ്ര​വ​ർ​ത്ത​ക​ർ കാ​ഞ്ഞ​ങ്ങാ​ട്ടും സ്വീ​ക​ര​ണം ന​ൽ​കി.   

Tags:    
News Summary - expats cycle ride for tourism industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.