തൃക്കരിപ്പൂർ: പലചരക്കുകടയുടമയെ കബളിപ്പിച്ച് പട്ടാപ്പകൽ പണം കവർന്നു. മാണിയാട്ടെ യു.കെ. രാഘവെൻറ കടയിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. കടയുടെ മുന്നിൽ കാർ നിർത്തിയ യുവാവ് കുറച്ച് സാധനങ്ങൾ വേണമെന്നുപറഞ്ഞാണ് കയറിയത്.
അതിനിടെ 2000 രൂപയുടെ ചില്ലറ ചോദിച്ചു. പണം എടുക്കുന്നതിനിടെ വേണ്ടെന്നു പറഞ്ഞു. തുടർന്ന് സാധനങ്ങളെടുക്കാൻ തിരക്കു കൂട്ടി. അഞ്ഞൂറോളം രൂപക്കുള്ള സാധനങ്ങൾ എടുത്തു. ഇതിനിടയിൽ സോപ്പ് എടുക്കാനായി യുവാവ് അകത്തേക്ക് കയറി. കോവിഡ് ചൂണ്ടിക്കാട്ടി അകത്തേക്ക് കയറരുതെന്ന് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. ഉടനെ പുറത്തിറങ്ങിയ ഇയാൾ സിഗരറ്റ് വാങ്ങാനെന്ന വ്യാജേന അടുത്ത കടയിലേക്ക് മാറി. കണക്കുകൂട്ടി വെക്കുമ്പോഴേക്കും വരാമെന്നു പറഞ്ഞാണ് കാറുമെടുത്തുപോയത്.
മേശയിൽ സൂക്ഷിച്ചിരുന്ന പണം സൂക്ഷിച്ചിരുന്ന പാത്രം വീണുകിടക്കുന്നത് നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിയുന്നത്. പാത്രത്തിൽ ഉണ്ടായിരുന്ന 6000 രൂപയാണ് കവർന്നത്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. തെക്കേമാണിയാട്ടെ കടയിലെ സി.സി ടി.വിയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.