തൃക്കരിപ്പൂർ: വലിയപറമ്പ മാവിലാക്കടപ്പുറത്ത് ബോട്ടുജെട്ടിയിൽ തട്ടി തകർന്ന ഹൗസ് ബോട്ട് കായലിൽ മുങ്ങി. വഞ്ചിയിൽ ഉണ്ടായിരുന്ന രണ്ടു തൊഴിലാളികളെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ മാവിലാക്കടപ്പുറത്തുനിന്ന് കോട്ടപ്പുറത്തേക്ക് പുറപ്പെട്ട ബോട്ട് ഒരിയര ബോട്ടുജെട്ടിയിൽ തട്ടി മുങ്ങുകയായിരുന്നു. സ്രാങ്ക് അഷ്റഫ്, പാചകക്കാരൻ കാസിം എന്നിവരാണ് അപകടസമയം ബോട്ടിൽ ഉണ്ടായിരുന്നതെന്ന് തീരദേശ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സുരേഷ് പറഞ്ഞു.
ഇരുവരെയും മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. മീൻപിടുത്ത തോണിയിൽ തട്ടുന്നത് ഒഴിവാക്കാൻ അരികുചേർന്ന് പോകുമ്പോൾ ജെട്ടിയിൽ തട്ടുകയായിരുന്നു. ഇതോടെ തടിയിൽ നിർമിച്ച ബോട്ടിൽ പാർശ്വഭാഗം തകർന്ന് വെള്ളം കയറി കായലിൽ താഴുകയുമായിരുന്നു.
മറ്റു യാത്രക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തമൊഴിവായി. കാഞ്ഞങ്ങാട് സൗത്തിലെ കരീമിെൻറ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. പുഴയിൽ മത്സ്യബന്ധനത്തിലായി സ്ഥാപിച്ച കുറ്റിവലയുടെ കുറ്റികൾക്കിടയിൽപെട്ടതും വേലിയിറക്കമായതിനാലും ആഘാതമേറി. മേഖലയിൽ ആഴക്കൂടുതലും വീതി കുറവുമായതിനാൽ ബോട്ടുകൾക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത സ്ഥിതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.