തൃക്കരിപ്പൂർ: ടൗണിെന്റ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന കഞ്ചിയിൽ തോടിെന്റ നീരൊഴുക്ക് തടസ്സപ്പെടുത്തി സ്വകാര്യവ്യക്തി വ്യാപകമായി ചരൽ ഇടുന്നു.
ലൈഫ് കെയർ ആശുപത്രിക്ക് വടക്കുഭാഗത്ത് തോട്ടിൽ ചരലിട്ടതിനെ തുടർന്ന് നീരൊഴുക്ക് തടസ്സപ്പെട്ടു. ഇതേതുടർന്ന് സമീപഭാഗങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്.
ദിവസവും വലിയ വാഹനങ്ങളിൽ ചരൽ മണൽ എത്തിക്കുന്നുണ്ടെങ്കിലും അധികൃതർ അറിഞ്ഞിട്ടില്ല. പരിസ്ഥിതിയെ താറുമാറാക്കുന്ന ഇത്തരം നിയമവിരുദ്ധ നടപടികൾക്കെതിരെ റവന്യൂ, പൊലീസ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം.പി. ബിജീഷ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.