തൃക്കരിപ്പൂർ: മലയാളം മാതൃഭാഷയല്ലാത്ത അന്തർ സംസ്ഥാന തൊഴിലാളികളുടെ മക്കളെ ചേർത്തുപിടിച്ച് വിദ്യാലയത്തിൽ വേറിട്ട മലയാള വാരാഘോഷ പരിപാടി. തൃക്കരിപ്പൂർ സെൻറ് പോൾസ് എ.യു.പി സ്കൂളിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി പഠിക്കുന്ന 36 കുട്ടികളെ സമ്മാനം നൽകി ആദരിച്ചത്.
തമിഴ്നാട്, കർണാടക, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ മക്കളാണ് ഈ കുട്ടികൾ. പലരും നന്നായി മലയാളം സംസാരിക്കും. പഠനത്തിലും മിടുക്കരാണ്. മലയാളം- സോഷ്യൽ സയൻസ് ക്ലബുകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കുട്ടികൾക്ക് പൂക്കൾ നൽകിയും സമ്മാനങ്ങൾ കൈമാറിയുമാണ് അന്തർ സംസ്ഥാന വിദ്യാർഥികളെ ആദരിച്ചത്. വിദ്യാർഥികളുടെ മോഹിനിയാട്ടവും കേരളനൃത്തവും ചാർട്ട് പ്രദർശനവും നടന്നു. അധ്യാപകർ ചേർന്ന് ഗാനം ആലപിച്ചു.
കേരളപ്പിറവിദിനാഘോഷം മാനേജർ ഫാ.വിനു കയ്യാനിക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപിക ഷീന ജോർജ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് ടി. നസീർ, ജാക്വിലിൻ വിനീത, ലീജ സ്റ്റീഫൻ, നിർമല പോൾ, കെ.എ. ജെസി, സെൽമ എയ്ഞ്ചൽ, വി.എം. സിൽന, കെ. സീത, ടോം പ്രസാദ്, മേഴ്സി കല്ലേൻ, സി.എം. രജിത, ഉണ്ണി ജോർജ്, എം.വി. ശ്യാമിലി, ജോസ് തങ്കച്ചൻ, എം. അജിതകുമാരി, സി. സുല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.