തൃക്കരിപ്പൂർ: വൻകിടക്കാരായ സ്ഥാപനങ്ങളുടെ ലൈസൻസിങ് ഉൾപ്പെടെയുള്ള നിയമങ്ങൾ ചെറുകിട കച്ചവടക്കാരിൽ അടിച്ചേൽപിക്കുന്നത് ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മർച്ചൻറ്സ് യൂത്ത് വിങ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു.
‘യുവത്വത്തിന്റെ ഊർജം സമൂഹനന്മക്ക്’സന്ദേശം ഉയർത്തി തൃക്കരിപ്പൂർ നടക്കാവ് ഓഡിറ്റോറിയത്തിൽ വ്യാപാരി യുവജന ജില്ല സമ്മേളനം സമാപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന. സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡൻറ് കെ. സത്യകുമാർ അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ യൂനിറ്റുകളിൽനിന്നായി ആയിരത്തിലേറെ പേർ സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനത്തോടനുബന്ധിച്ച് തൃക്കരിപ്പൂർ ടൗണിൽനിന്ന് സമ്മേളന നഗരിയിലേക്ക് നടന്ന യുവജന റാലിക്ക് ചെണ്ടമേളം, ബാൻഡ് മേളം, മെഗാ ദഫ് മുട്ട് തുടങ്ങിയവ അകമ്പടിയായി. കെ.കെ. അബ്ദുൽ മുനീർ, കെ. അഹമ്മദ് ഷരീഫ്, സലീം രാമനാട്ടുകര, അക്രം ചുണ്ടയിൽ, കെ.ജെ. സജി, സുനീർ, മാഹിൻ കോളിക്കര, റിയാസ്, സി.എച്ച്. അബ്ദു റഹീം, പി.പി. മുസ്തഫ, എ.എ. അസീസ്, രേഖ മോഹൻദാസ്, സി. ഹംസ പാലക്കി, മുഹമ്മദ് ആരിഫ് തൃക്കരിപ്പൂർ, എൻ.പി. അഫ്സർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.