തൃക്കരിപ്പൂർ: മലബാർ മേഖലയിൽ പുതിയ ട്രെയിനുകൾ അനുവദിക്കുക, മെമു ട്രെയിൻ ഷട്ടിൽ സർവിസ് നടത്തുക, കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ മംളൂരുവിലേക്ക് നീട്ടുക, പരശൂറാം എക്സ്പ്രസിന് തൃക്കരിപ്പൂരിൽ സ്റ്റോപ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ യുവജനതാദൾ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാരുടെ ഒപ്പ് ശേഖരണവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.
ജില്ല പ്രസിഡന്റ് എം. മനു ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ കെ. സജീവൻ അധ്യക്ഷത വഹിച്ചു. വി.വി. കൃഷ്ണൻ, ഇ. ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം സുകേഷ്, കെ. രതീഷ് എന്നിവർ സംസാരിച്ചു. പി. രാജീവൻ, കെ. അനീഷ്, ഷാജി കപ്പണക്കാൽ, എം. വിനു, എൻ.വി. ശരത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.