തൃക്കരിപ്പൂർ: സിൽവർ ലൈൻ കമീഷൻ തട്ടാനുള്ള തട്ടിപ്പ് പദ്ധതിയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആരോപിച്ചു. നിത്യച്ചെലവ് നടത്താൻ പണമില്ലാത്തവരാണ് ലക്ഷക്കണക്കിന് കോടി കടം വാങ്ങി പദ്ധതി നടപ്പാക്കുന്നത്. 'കെ-റെയിൽ വേണ്ട, കേരളം വേണം' എന്ന മുദ്രാവാക്യവുമായി കെ-റെയിൽ സിൽവർലൈൻ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ പാപ്പിനിശ്ശേരിയിൽനിന്ന് മേയ് എട്ടിന് ആരംഭിച്ച പ്രതിരോധ പദയാത്രയുടെ തൃക്കരിപ്പൂരിൽ നടന്ന സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ-റെയിൽ വിരുദ്ധ സമരസമിതി ചെയർമാൻ സത്താർ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ, ജനകീയസമിതി സംസ്ഥാന കൺവീനർ എസ്. രാജീവൻ, ടി.ടി. ഇസ്മയിൽ, പി.പി.കെ. പൊതുവാൾ, ഡോ. ഡി. സുരേന്ദ്രനാഥ്, ടി.പി. പത്മനാഭൻ, വി.കെ. രവീന്ദ്രൻ, എൻ. സുബ്രഹ്മണ്യൻ, കെ.വി. രാഘവൻ എന്നിവർ സംസാരിച്ചു. പദയാത്രക്ക് കെ.വി. വിജയൻ, ഉറുമീസ് തൃക്കരിപ്പൂർ, എൻ. സുകുമാരൻ, രാഘവൻ കുളങ്ങര, ഡോ. വി. ജയരാജ്, ദാമു കാറമേൽ, എസ്. രാജീവൻ, വി.കെ. രതീശൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.