തൃക്കരിപ്പൂർ ചൊവ്വേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് അണച്ച നിലയിൽ

ഓടുന്ന കാറിന്​ തീപിടിച്ചു

തൃക്കരിപ്പൂർ: ചൊവ്വേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇത് ശ്രദ്ധയിൽപെട്ട ഉടനെ ഡ്രൈവർ ഇറങ്ങിയതിനാൽ അപകടമൊഴിവായി. കാർ നിരങ്ങി സമീപത്തെ വൈദ്യുതി തൂണിൽ ഉരസിയാണ് നിന്നത്. കുണിയൻ സ്വദേശി സന്തോഷി​െൻറ മാരുതി 800 കാറിനാണ് ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചത്.

ഓടിക്കൂടിയ നാട്ടുകാർ വെള്ളവും സമീപത്തെ പെട്രോൾ പമ്പിലെ അഗ്നിശമന ഉപകരണവും ഉപയോഗിച്ച് തീകെടുത്തി. തൃക്കരിപ്പൂർ ഫയർ സ്​റ്റേഷനിലെ സ്​റ്റേഷൻ ഓഫിസർ കെ.എം. ശ്രീനാഥ​െൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

Tags:    
News Summary - The running car caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.