തൃക്കരിപ്പൂർ: റെയിൽവേ സ്റ്റേഷനിൽ രാത്രി വണ്ടിയിറങ്ങുന്ന യാത്രക്കാർക്ക് ദുരിതം സമ്മാനിച്ച് വിളക്കുകൾ കണ്ണടച്ചു. തൃക്കരിപ്പൂരിലെ രണ്ട് പ്ലാറ്റ് ഫോമുകളിലും ഭൂരിഭാഗം വിളക്കുകളും കത്തുന്നില്ല.
നേരത്തെ മുഴുവൻ ഭാഗത്തും വെളിച്ചം ഉണ്ടായിരുന്നത് അണഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. സ്റ്റേഷൻ കെട്ടിടത്തിന്റെ പരിസരം ഒഴിച്ചു നിർത്തിയാൽ പ്ലാറ്റ് ഫോമിൽ കൂരിരുട്ടാണ്. സെൻറ് പോൾസ് സ്കൂൾ ഭാഗത്തേക്ക് ദീർഘിപ്പിച്ച ഭാഗത്ത് തറയിൽ ടൈൽസ് പോലും പാകിയിട്ടില്ല. ഇവിടം കുറ്റിക്കാട് വളർന്ന് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായിട്ടുണ്ട്. രണ്ടാം പ്ലാറ്റ് ഫോമിലും അവസ്ഥക്ക് മാറ്റമില്ല. ബാഗുകളും മറ്റുമായി എത്തുന്ന യാത്രക്കാർ വളരെയേറെ പ്രയാസപ്പെടുന്നുണ്ട്.
പ്ലാറ്റ് ഫോമിലെ കുടിവെള്ള പൈപ്പുകളിൽ വെള്ളം ലഭിക്കുന്നുമില്ല. അതുപോലെയാണ് പ്രാഥമിക സൗകര്യങ്ങളുടെ കാര്യം. സ്റ്റേഷനിലെ ബുക്കിങ് ക്ലർക്കിനെയും സ്വീപ്പറെയും മാറ്റിയ ശേഷം പുതിയ നിയമനം ഉണ്ടായിട്ടില്ല. പകരം അടുത്ത സ്റ്റേഷനിലെ ജീവനക്കാരെ താൽക്കാലികമായി നിർത്തിയാണ് കാര്യങ്ങൾ ചെയ്യിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.