തൃക്കരിപ്പൂർ: കടലാക്രമണ പ്രതിരോധ പ്രവർത്തനത്തിൻെറ ഭാഗമായി തീരദേശത്തെ 'ഹോട്ട് സ്പോട്ടാ'യി പരിഗണിക്കപ്പെടുന്ന വലിയപറമ്പയിലെ ടോപോഗ്രഫിക് സർവേ ആരംഭിച്ചു. വലിയപറമ്പ പഞ്ചായത്തിലെ 20 കിലോമീറ്റർ തീരമാണ് സർവേ നടത്തുന്നത്. ഇതിനായി പഞ്ചായത്ത് ആസ്ഥാനത്ത് സ്ഥാപിച്ച ഉപകരണത്തിൽ നിന്ന് തീരത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള അകലം ജി.പി.എസ് മുഖേന നിർണയിക്കുന്ന രീതിയിലാണ് പുരോഗമിക്കുക.
തീരത്തുനിന്ന് 100 മീറ്റർ പരിധിക്കകത്തുവരുന്ന കെട്ടിടങ്ങളാണ് സർവേയിൽ ഉൾപ്പെടുക. ഒരാഴ്ചക്കകം ട്രോപോഗ്രഫിക് പഠനം പൂർത്തിയാക്കും. വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ഏഴുദിവസം കൂടി വേണ്ടിവരും.
ഇറിഗേഷൻ വകുപ്പിനുവേണ്ടി സ്വകാര്യ ഏജൻസിയാണ് സർവേ ചെയ്യുന്നത്. കേരളത്തിലെ കടൽക്ഷോഭ സാധ്യത കൂടിയ പത്ത് തീരങ്ങളിൽ ഒന്നാണ് വലിയപറമ്പ. കോസ്റ്റൽ ഇറോഷൻ സ്റ്റഡീസ് തലശ്ശേരി സെക്ഷൻ ഓഫിസിനാണ് മേൽനോട്ട ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.