തൃക്കരിപ്പൂർ: അസിസ്റ്റൻറ് എൻജിനീയർ ഓഫിസ് കുടിയിരുത്താൻ ഒഴിപ്പിച്ച തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വായനശാല രണ്ടുവർഷമായി പ്രവർത്തിക്കുന്നത് പഞ്ചായത്ത് ഓഫിസിെൻറ ഉമ്മറത്ത്. അപകടഭീതിയിലായതിനെ തുടർന്നാണ് തദ്ദേശഭരണ വകുപ്പിെൻറ എ.ഇ ഓഫിസ് വായനശാല കെട്ടിടത്തിലേക്ക് മാറ്റിയത്. പിന്നീട് വായനശാലയുടെ പ്രവർത്തനം താളംതെറ്റി. പത്രങ്ങൾ പഞ്ചായത്ത് ഓഫിസിലെ ഫ്രണ്ട് ഓഫിസിനുമുന്നിലെ ഇരിപ്പിടത്തോട് ചേർന്നാണ്.
വായനശാലയിലെ വിശാലമായ വായനമുറി ചെറിയ മേശപ്പുറത്ത് ഒതുങ്ങിയതോടെ വായനക്കാർ വെളിയിലായി. അക്ഷരപ്രേമികളുടെ പരാതി ഉയർന്നതിനെ തുടർന്ന് പിന്നീട് ഗ്രന്ഥാലയം മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. വായനശാല തേടിവരുന്ന ആളുകൾ പലപ്പോഴും നിരാശരായി മടങ്ങുന്ന സാഹചര്യമാണ്. പഞ്ചായത്ത് ഓഫിസ് അവധി ദിനങ്ങളിൽ വായനക്കും അവധിയാണ്. പത്രങ്ങൾ മുറിക്കകത്താകുന്നതാണ് പ്രശ്നം.
അപകടനിലയിലായ എ.ഇ ഓഫിസ് പുനർനിർമിക്കാനുള്ള നടപടികൾക്ക് ഒച്ചിഴയും വേഗമാണ്. ഈ കെട്ടിടം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുവെക്കാനാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. വായനശാലക്കകത്തെ പരിമിത സൗകര്യത്തിൽ തുടരുന്നതിന് എ.ഇ ഓഫിസിനും പ്രയാസമുണ്ട്. ഓഫിസ് സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് വായനക്കാർ ആവശ്യപ്പെടുന്നത്. വായനശാല പ്രവർത്തനം മുടങ്ങുന്നകാര്യം ഗ്രാമസഭകളിലും ചർച്ചയായി. അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് അധികൃതരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.