തൃക്കരിപ്പൂർ: കോവിഡ് ബാധിച്ചും സമ്പർക്കത്തിലൂടെയും വീട്ടിലടക്കപ്പെട്ടവർക്ക് മടുപ്പകറ്റാൻ പഞ്ചായത്ത് പ്രസിഡൻറിെൻറ ഗസൽ വിരുന്ന്. വലിയപറമ്പ് പഞ്ചായത്ത് മാഷ് ടീമിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്പർക്ക വിലക്കിലുള്ളവരുടെ ഓൺലൈൻ സംഗമത്തിലാണ് പഞ്ചായത്ത് പ്രസിഡൻറ് വി.വി. സജീവൻ ഗസൽ ആലപിച്ചത്.
ആവശ്യപ്പെട്ട ഗാനങ്ങൾ പാടി അവരുടെ പ്രശംസ പിടിച്ചുപറ്റിയ പ്രസിഡന്‍റ് നർമ സംഭാഷണത്തിലൂടെ ആശ്വാസം പകർന്നു. സമ്പർക്ക വിലക്കിലുള്ളവരും ഗാനങ്ങൾ ആലപിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ രീതികൾ മുന്നോട്ടുവെച്ച് പോകുന്ന വലിയപറമ്പ് പഞ്ചായത്തിെൻറ മാഷ് ടീമിെൻറ മറ്റൊരു മാതൃകയയി ഈ ഓൺലൈൻ പരിപാടി.
ഗൂഗ്ൾ മീറ്റിൽ നടന്ന സംഗമം മാഷ് പ്രോഗ്രാമിെൻറ ജില്ല ലെയ്സൺ ഓഫിസർ പി.സി. വിദ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കോഒാഡിനേറ്റർ വി. മോഹനൻ, നോഡൽ ഓഫിസർമാരായ ആർ.ശശി, രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.