കൊ​യ​ങ്ക​ര ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി സെ​പ്റ്റി​ക് മാ​ലി​ന്യം വെ​ളി​യി​ലേ​ക്ക് ഒ​ഴു​കി​യ​നി​ല​യി​ൽ

മാ​ലി​ന്യ​പ്ര​ശ്നം; ആ​ശു​പ​ത്രി​യി​ൽ കു​ടി​വെ​ള്ള പ​രി​ശോ​ധ​ന

തൃ​ക്ക​രി​പ്പൂ​ർ: ക​ക്കൂ​സ് മാ​ലി​ന്യം വെ​ളി​യി​ലേ​ക്ക് ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് രോ​ഗി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്ത കൊ​യോ​ങ്ക​ര ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച കു​ടി​വെ​ള്ള പ​രി​ശോ​ധ​ന ന​ട​ത്തും.ക​ന​ത്ത മ​ഴ​യി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞൊ​ഴു​കി​യ​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​വി​ടെ ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ച രോ​ഗി​ക​ളെ മു​ഴു​വ​ൻ ഡി​സ്ചാ​ർ​ജ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഒ.​പി വി​ഭാ​ഗം സാ​ധാ​ര​ണ​പോ​ലെ പ്ര​വ​ർ​ത്തി​ക്കും. ക​ക്കൂ​സ് മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​സ​ര​ത്തെ ചി​ല​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി കു​ഴി​യെ​ടു​ത്ത് മാ​ലി​ന്യം നീ​ക്കി​യി​രു​ന്നു.

പി​ന്നീ​ട് മ​ഴ​യി​ൽ വെ​ള്ളം നി​റ​ഞ്ഞ് വീ​ണ്ടും ദു​ർ​ഗ​ന്ധ​മു​യ​ർ​ന്നു. ഇ​തോ​ടെ മു​ഴു​വ​ൻ രോ​ഗി​ക​ൾ​ക്കും വി​ടു​ത​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു. 20 പേ​രെ കി​ട​ത്തി​ച്ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ൽ ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളെ​ത്തു​ന്നു​ണ്ട്.

Tags:    
News Summary - water test in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.