ഒടയംചാലിലെ എ.കെ. ഫ്യുവല്‍സ് പെട്രോള്‍ പമ്പില്‍ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ

ഓഫിസറും റേഷനിങ് ഇന്‍സ്‌പെക്ടറും പരിശോധന നടത്തുന്നു

വെ​ള്ള​രി​ക്കു​ണ്ട്: താ​ലൂ​ക്ക്​ സി​വി​ൽ സ​പ്ലൈ​സ്​ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ൾ പ​രി​ശോ​ധി​ച്ചു. പ​മ്പു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. കു​ടി​വെ​ള്ളം, പ്ര​ഥ​മ ശു​ശ്രൂ​ക്ഷ കി​റ്റ്, ച​ക്ര​ങ്ങ​ൾ​ക്ക്​ സൗ​ജ​ന്യ വാ​യു, വൃ​ത്തി​യു​ള്ള​തും അ​ട​ച്ചു​റ​പ്പു​ള്ള​തു​മാ​യ ടോ​യ്‍ല​റ്റ്, ഇ​ന്ധ​ന ഗു​ണ​മേ​ന്മ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​വണമെന്ന് അ​റി​യി​ച്ചു.

കൂ​ടാ​തെ, പ​രാ​തി പു​സ്ത​കം, സെ​യി​ൽ​സ് ഓ​ഫി​സ​റു​ടെ വി​ലാ​സം ഫോ​ൺ ന​മ്പ​ർ എ​ന്നി​വ​യും വേ​ണം. നോ​സി​ലി​ൽ നി​ന്നു​ള്ള ഇ​ന്ധ​ന​ത്തി​ന്റെ യ​ഥാ​ർ​ഥ അ​ള​വ് പ​രി​ശോ​ധി​ക്കാ​നാ​യി അ​ള​വ് തൂ​ക്ക വ​കു​പ്പ് മു​ദ്ര​ണം ചെ​യ്ത അ​ഞ്ച്​ ലി​റ്റ​റി​ന്റെ പാ​ത്രം ഉ​പ​ഭോ​ക്താ​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​ൽ​ക​ണം. ഈ ​സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ് എ​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ളു​പ്പ​ത്തി​ൽ കാ​ണു​ന്ന സ്ഥ​ല​ത്ത് ബോ​ർ​ഡി​ൽ എ​ഴു​തി വെ​ക്ക​ണം.

മു​ഴു​വ​ൻ പ​മ്പു​ക​ളി​ലും പ​രാ​തി പു​സ്ത​കം സൂ​ക്ഷി​ക്കേ​ണ്ട​തും നി​ർ​ബ​ന്ധ​മാ​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കാ​ഷ് ബി​ൽ ന​ൽ​കേ​ണ്ട​തു​മാ​ണ്. ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​ലാ​വ​ധി​യു​ള്ള ഫ​യ​ർ എക്സ്റ്റിങ്ഷ​റും ആ​യ​ത് പ്ര​വ​ർ​ത്തി​ക്കാ​ൻ പ​രി​ശീ​ല​നം നേ​ടി​യ ജീ​വ​ന​ക്കാ​രും വേ​ണം. ഒ​ട​യം​ചാ​ലി​ലെ എ.​കെ. ഫ്യൂവൽ​സ് പെ​​ട്രോൾ പ​മ്പി​ലും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​റും റേ​ഷ​നിങ് ഇ​ൻ​സ്പ​ക്ട​റും അ​ട​ങ്ങു​ന്ന സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ ടി.​സി. സ​ജീ​വ​ൻ, റേ​ഷ​നിങ് ഇ​ൻ​സ്പെ​ക്ട​ർ ജാ​സ്മി​ൻ കെ ​ആ​ന്റ​ണി, കെ. ​സ​വി​ദ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ണ്ടെ​ത്തു​ന്ന ക്ര​മ​ക്കേ​ടു​ക​ൾ മേ​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​മെ​ന്ന്​ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Inspection at petrol pumps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.