വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിലെ മാലോം ബന്തമലയിൽ കാട്ടാനയിറങ്ങി വ്യാപകമായി വിളകൾ നശിപ്പിച്ചു. വൈദ്യുതിത്തൂണിൽനിന്ന് വീട്ടിലേക്കുള്ള സർവിസ് വയർ കാട്ടാന നശിപ്പിച്ചു. ബന്തമലയിലെ നെറ്റോയുടെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധമാണ് ആന പൊട്ടിച്ചുകളഞ്ഞത്. തിങ്കളാഴ്ച രാത്രിയിലാണ് ഈഭാഗത്ത് ആനക്കൂട്ടം വ്യാപകമായി നാശം വരുത്തിയത്. ബന്ത മലയിലെ ചക്കാലക്കൽ ജോർജിന്റെ കൃഷിസ്ഥലത്തെ അഞ്ച് തെങ്ങുകൾ, 20ഓളം കവുങ്ങ്, സമീപത്തെ പന്തീരാവിൽ നെറ്റോയുടെ വാഴ, തെങ്ങ്, കവുങ്ങ് എന്നിവയും വീട്ടിലേക്കുള്ള സർവിസ് വയറും ആന നശിപ്പിച്ചു. ഉറപ്പുഴിക്കൽ ജെൻസന്റെ കവുങ്ങ്, തെങ്ങ്, പുത്തൻപുര മാത്യുവിന്റെ 30ഓളം കവുങ്ങുകൾ, പിണക്കാട്ട് ജോസിന്റെ കവുങ്ങ് എന്നിവ നശിപ്പിച്ചവയിൽപെടുന്നു.
കഴിഞ്ഞദിവസം മാലോം വലിയപുഞ്ചയിലും ആനയിറങ്ങിയിരുന്നു. നിലവിൽ ആനക്കൂട്ടം തങ്ങളുടെ കൃഷിസ്ഥലത്തിനോട് ചേർന്നുതന്നെ തമ്പടിച്ചിരിക്കുന്നതായും കർഷകർ പറയുന്നു. വാർഡ് മെംബർ ജെസ്സി ചാക്കോ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.