ആലുവ: നഗരത്തിൽ സാനിറ്ററി വെയർ സ്ഥാപനത്തിൽ തീപിടുത്തം. തിങ്കളാഴ്ച്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. പഴയ ബസ് സ്റ്റാന്റിന് എതിർ വശത്തുള്ള വൃന്ദാവൻ സാനിട്ടറി വെയറിന്റെ പുറത്ത് സൂക്ഷിച്ചിരുന്ന പി.വി.സി പൈപ്പുകളും 40 ഓളം പി.വി.സി വാട്ടർ ടാങ്കുകളും തീപിടിച്ച് നശിച്ചു.
തീ ആളിക്കത്തി സമീപത്തുള്ള അമ്പാടി ടെക്സ്റ്റൈൽസിന്റെ മരം കൊണ്ടുള്ള ജനൽ പാളിയിൽ തീ പിടിച്ചു. തുണിക്കടയുടെ അകത്തേക്ക് പുക പടർന്നതിനാൽ വസ്ത്രങ്ങൾ നശിച്ചു. വൈദ്യുതി മീറ്ററുകൾ ഉള്ള ബോർഡിൽ നിന്നാണ് തീ പടർന്നതെന്നറിയുന്നു. ഫയർഫോഴ്സ്,
ഷട്ടറിന്റെ ലോക്കുകൾ മുറിച്ച് അകത്ത് കടന്ന് തീ അണച്ചു. ആലുവ, ഏലൂർ ഫയർഫോഴ്സ് യൂനിറ്റുകളാണ് തീ അണച്ചത്. ഉദ്യോഗസ്ഥരായ ജോസഫ് ആന്റണി, സുനിൽ ബാബു, ആരിഷ്, രാഹുൽ, അനന്തലാൽ, സുധി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.