പി.എ. ജയലാലും ഭാര്യ രമയും സാക്ഷരത പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റുകളുമായി

സാക്ഷരത യജ്ഞം നെഞ്ചോടു ചേർത്ത് ജയലാലിന്‍റെ 30 വർഷം

സാക്ഷരത പ്രവർത്തനം നെഞ്ചോടുചേർത്ത് ജയലാലി​െൻറ 30 വർഷം. കടുങ്ങല്ലൂർ പഞ്ചായത്തിലെ സാക്ഷരതയുടെ നട്ടെല്ലായ മുപ്പത്തടം പുളിക്കൽ പി.എ. ജയലാൽ. 1989ൽ കേരളത്തിൽ നടപ്പാക്കിയ സമ്പൂർണ സാക്ഷരത യജ്ഞപരിപാടി ജീവിതത്തി‍െൻറ ഭാഗമാക്കി മാറ്റുകയായിരുന്നു. ഇതോടെ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ സാക്ഷരത പ്രവർത്തനങ്ങൾ വിജയകരമാക്കിയതിൽ മുന്നണി​േപ്പാരാളിയായി ജയലാൽ മാറി. സാക്ഷരത പ്രവർത്തന കാലയളവിൽ വയോജനങ്ങളുമായുണ്ടായ സഹവർത്തിത്വം ജീവിതത്തിൽ ഏറെ സ്വാധീനിച്ചതായി ജയലാൽ പറയുന്നു.

സി.പി.എം കടുങ്ങല്ലൂർ വെസ്‌റ്റ് ലോക്കൽ കമ്മിറ്റി അംഗമായ ജയലാൽ സാമൂഹിക-സേവന മേഖലകളിൽ സജീവസാന്നിധ്യമാണ്. വിവിധ പ്രവർത്തനങ്ങളെ മാനിച്ച് മികച്ച ഗ്രാമപഞ്ചായത്ത് അംഗത്തിനുള്ള അവാർഡ്, മികച്ച ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള (മാജിക് ഷോ) പ്രഫ. എം.പി. മന്മഥൻ അവാർഡ്, പറവൂർ താലൂക്കിലെ മികച്ച സഹകാരിക്കുള്ള അവാർഡ്, കില അവാർഡ്, സാക്ഷരത, ജനകീയാസൂത്രണം, കാർഷിക മേഖല, പാലിയേറ്റിവ്, രക്തദാനം തുടങ്ങി 25 വർഷത്തെ പ്രവർത്തനത്തിന് അംബേദ്കർ ദലിത് സാഹിത്യ അക്കാദമിയുടെ 33ാമത് ദേശീയ അവാർഡുവരെ പി.എ. ജയലാലിനെ തേടിയെത്തി. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, റെസിഡൻറ്‌സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ കിലയുടെ സാമൂഹിക വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് ക്ലാസുകൾക്കും ജയലാൽ നേതൃത്വം നൽകുന്നു. 'നമ്മൾ നമുക്കായി' ദുരന്തനിവാരണ സമിതി പഞ്ചായത്ത് കമ്മിറ്റിയുടെ കോഓഡിനേറ്ററുമാണ്.

മുപ്പത്തടം ഹൈസ്‌കൂൾ പ്രധാനാധ്യാപകനും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം അധ്യക്ഷനുമായിരുന്ന പരേതനായ പി. അയ്യപ്പൻ മാസ്‌റ്ററുടെ മകനാണ്. എസ്.സി പ്രമോട്ടറായി ജോലി ചെയ്യുന്ന ഭാര്യ രമ 1989ൽ സാക്ഷരത പ്രവർത്തകയായിരുന്നു. മകൻ അനന്തപത്മനാഭനും രമയും സി.പി.എം പഞ്ചായത്ത് കവല ബ്രാഞ്ച് അംഗങ്ങളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.