ആലുവ: ഓൺലൈൻ ബാങ്ക് തട്ടിപ്പിലൂടെ കേരളത്തിൽനിന്ന് കോടികൾ കവർന്ന കേസിൽ പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ടുകൾ കണ്ടെത്തിയതായി പൊലീസ്.പശ്ചിമബംഗാളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തട്ടിച്ചെടുത്ത പണം മാറ്റിയിട്ടുള്ളതെന്ന് റൂറൽ എസ്.പി കെ. കാർത്തിക് പറഞ്ഞു. സംസ്ഥാനത്തും നിരവധി പേർ തട്ടിപ്പിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.
അന്തർ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന തട്ടിപ്പുശൃംഖലയാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പേരുടെ അക്കൗണ്ട് വിവരങ്ങളും ഒ.ടി.പി നമ്പറും മറ്റൊരു ഫോണിലേക്ക് ചേർത്ത് കൊള്ള നടത്തുകയാണ് പ്രതികളുെട രീതി. തുടർച്ചയായി വരുന്ന അവധി ദിനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. പണം നഷ്ടപ്പെട്ടതറിഞ്ഞാലും ഉടൻ പരാതിപ്പെടാതിരിക്കാൻ വേണ്ടിയാണിത്.
കവർച്ച നടത്തിയ പണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. തട്ടിപ്പിന് നേതൃത്വം നൽകിയ മനതോഷ് ബിശ്വാസിെൻറ കൂട്ടുപ്രതികൾക്കായി അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.