എടത്തല: മലേപ്പള്ളി ഭാഗത്ത് ചുഴലിക്കാറ്റിൽ വ്യാപക നാശം. ഞായറാഴ്ച രാവിലെ എേട്ടാടെ ഒരു മിനിറ്റ് മാത്രം വീശിയടിച്ച ചുഴലിക്കാറ്റിൽ മരം വീണ് നാലു വീട് തകർന്നു. കക്കടാമ്പിള്ളി മുകളിൽ ശ്രീധരൻ, രാജൻ, വിശ്വംഭരൻ, മലേപ്പള്ളി ഓഡിറ്റോറിയത്തിനു സമീപം ലോഹിയൻ എന്നിവരുടെ വീടിനാണ് കേടുപാട് സംഭവിച്ചത്.
മലേപ്പള്ളി ജങ്ഷനിൽ നിർത്തിയിട്ട മുഹമ്മദ്, നവാസ് എന്നിവരുടെ ഓട്ടോ കീഴ്മേൽ മറിഞ്ഞു. ഓട്ടോ മറിഞ്ഞ് ഒരാളുടെ കാലിനു മുറിവേറ്റു.
ജങ്ഷനിലെ ബേക്കറിയുടെ ഫ്രൂട്ട്സ് സ്റ്റാൻഡ് മറിഞ്ഞ് പഴവർഗങ്ങൾ റോഡിൽ വീണു. സമീപത്തെ ബ്യൂട്ടി പാർലറിെൻറ ചില്ലുവാതിലും നിരവധി ബോർഡുകളും തകർന്നു. മലേപ്പള്ളി ഭാഗത്ത് 20ഓളം വൈദ്യുതി പോസ്റ്റുകൾ വീണ് ലൈനുകൾ തകരാറിലായി.
കക്കടാമ്പിള്ളി ഭാഗത്താണ് ചുഴലിക്കാറ്റ് ശക്തമായി വീശിയത്. പ്രദേശത്ത് വ്യാപക കൃഷിനാശമുണ്ടായി. അനസിെൻറ ഒരേക്കറോളം പുരയിടത്തിലെ വാഴത്തോട്ടം, ജാതി, പ്ലാവ്, മാവ്, ആഞ്ഞിലി മരങ്ങൾ മറിഞ്ഞുവീണു. ഷംസു, അബ്ദുൽ കരിം, യാക്കൂബ് എന്നിവരുടെ മൂന്ന് കൃഷിത്തോട്ടങ്ങളിലെ 1500ഓളം വാഴകൾ നശിച്ചു. രണ്ട് വീടുകളുടെ മുകളിൽ വീണ മരങ്ങൾ ഐ.ആർ.ഡബ്ല്യു, ടീം വെൽഫെയർ വളൻറിയർമാർ മുറിച്ചുമാറ്റി.
മലേപ്പള്ളി-അൽ അമീൻ കോളജ് റോഡിൽ മരങ്ങൾ വീണതിനെ തുടർന്ന് മതിലുകളും വൈദ്യുതി പോസ്റ്റുകളും തകർന്നു. പൗലോസിെൻറ തോട്ടത്തിലെ റബർ മരങ്ങളും അബ്ദുൽ റഹ്മാൻ മുസ്ലിയാരുടെ പുരയിടത്തിലെ തേക്കും വീണു. പ്രദേശത്ത് മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു. അൻവർ സാദത്ത് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ്, എടത്തല സി.ഐ പി.ജെ. നോബിൾ, ആലുവ ഈസ്റ്റ് വില്ലേജ് ഓഫിസർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.