എടത്തല: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി പടരുന്നു. വാഴക്കുളം ബ്ലോക്ക് പരിധിയിലും ആലുവ മേഖലയിലും ഡെങ്കിപ്പനി കൂടുതലുള്ളത് എടത്തല പഞ്ചായത്തിലാണ്. കടുത്ത വേനലിലും ഡെങ്കിപ്പനി പടരുന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്. കൊതുക് പെരുകുന്നത് തടയാൻ കാര്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നാണ് ആരോഗ്യവിഭാഗം ആരോപിക്കുന്നത്. ചുണങ്ങംവേലി മേഖലയിലാണ് ഡെങ്കിപ്പനി കൂടുതൽ. കോമ്പാറ ഭാഗത്തും കൂടുതൽ പനിബാധിതരുണ്ട്.
പൂർണ വളർച്ചയെത്തിയ കൊതുകുകളെ മാത്രമേ ഫോഗിങ് വഴി തുരത്താൻ കഴിയൂ. വളർന്നുകൊണ്ടിരിക്കുന്ന അപകടകാരികളായ കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. പനി ബാധിച്ച് നിരവധിപേരാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും നിത്യേന ചികിത്സ തേടി എത്തുന്നത്. ഓരോ ദിവസവും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. മഴക്കാലത്ത് ഈ പ്രദേശങ്ങളിൽ നിരവധിയാളുകൾക്ക് ഡെങ്കി ബാധിച്ചിരുന്നു. വേനലിലും രോഗം വ്യാപിക്കുന്നതിനാൽ മഴ പെയ്താൽ രോഗവ്യാപനം നിയന്ത്രിക്കാനാവാതെ വരുമെന്നും ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.