പള്ളുരുത്തി: ചെല്ലാനം തീരസംരക്ഷണത്തിന് പുലിമുട്ടുകളും കടൽഭിത്തിയും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെല്ലാനം ജനകീയവേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന റിലേ നിരാഹാര സമരം 300 ദിവസം പിന്നിട്ടു.
തീരദേശത്തിെൻറ വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന കടൽഭിത്തിക്ക് മുകളിൽ കയറി നിന്നുകൊണ്ട് 300ാം ദിനത്തിൽ നൂറുകണക്കിന് നാട്ടുകാരും സമരത്തിൽ അണിചേർന്നു.
വാച്ചാക്കൽ കടപ്പുറം, കമ്പനിപ്പടി, ഗുണ്ടുപറമ്പ്, ഗണപതിക്കാട്, ബസാർ, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രതിഷേധ സമരം നടന്നത്. ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീടുകളിലും ആളുകൾ നിരാഹാരം അനുഷ്ഠിച്ചു.
300ാം ദിന നിരാഹാര സമരം ആൻറണി കാക്കരിയിൽ ഉദ്ഘാടനം ചെയ്തു.
ജനകീയ വേദി ചെയർപേഴ്സൻ മറിയാമ ജോർജ്, സോമനാഥൻ, ക്ലീറ്റസ് പുന്നക്കൽ, ജോസഫ് അറക്കൽ, വി.ടി. സെബാസ്റ്റ്യൻ, സി.സി. ജോസി, വി.ടി. ആൻറണി, ഷൈല ജോസഫ്, ബാബു പള്ളിപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.