കളമശ്ശേരി: ഇ.എസ്.ഐ ആശുപത്രിയിലെ തിരക്ക് ആശങ്ക ഉയർത്തുന്നു. സമൂഹ അകലം ആരും പാലിക്കുന്നില്ല. സന്ദർശകരുടെ വിവരശേഖരണവും നടക്കുന്നില്ല. ലോക്ഡൗൺ ഇളവിനെത്തുടർന്ന് ഒ.പികൾ സജീവമായതോടെ ദിവസവും നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിലെത്തുന്നത്.
ഇവർക്കൊപ്പം കൂട്ടിരിപ്പുകാർ വേറെയും. ഇവർക്ക് തെർമൽ പരിശോധന നടത്തുന്നുണ്ടെങ്കിലും ആരെല്ലാം വന്നുപോകുെന്നന്നുള്ള വിവരശേഖരണം നടക്കുന്നില്ല. കൂട്ടംകൂടി നിൽക്കാതിരിക്കാനുള്ള ക്രമീകരണവും ഇല്ല. അത്യാഹിത വിഭാഗം മുതൽ ഒ.പികൾ കൂടാതെ എക്സ്േറ, സ്കാൻ, ലാബ് എന്നിവക്ക് മുന്നിലും തിരക്കാണ്.
അടുത്തദിവസം വിട്ടുമാറാത്ത പനിയുമായെത്തിയ രോഗിക്ക് രക്തപരിശോധനയും എക്സ്റേയും ആവശ്യമായി വന്നപ്പോൾ ശീട്ട് എഴുതിനൽകി രോഗി സ്വയം ക്യൂവിൽ നിന്നാണ് ടെസ്റ്റുകൾ നടത്തിയത്.
ഇത്തരം രോഗികളെ അറ്റൻഡർമാർ മുഖേന മറ്റുള്ളവരുമായി ഒരുസമ്പർക്കവും കൂടാതെയാണ് പരിശോധനകൾ നടത്തേണ്ടത്. എന്നാൽ, ഇതിനൊന്നും പ്രത്യേക പരിഗണന ആശുപത്രിയിൽ നൽകുന്നിെല്ലന്നാന്ന് രോഗികൾ പറയുന്നത്. അനിയന്ത്രിത തിരക്കിൽ ജീവനക്കാരും ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.