കാലടി: ശ്വസിക്കുന്ന വായുവിനെ ശുചീകരിക്കാനുള്ള ചിപ്പ് ഘടിപ്പിച്ച മാസ്ക് ആദിശങ്കര എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്തു. രണ്ടാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്േട്രാണിക്സ് വിദ്യാർഥികളായ അൻസൽ ഖാനും ആൻട്രീസ പൗലോസുമാണ് നുതന മാസ്ക് വികസിപ്പിച്ചത്.
സാധാരണ മാസ്കുകൾ ഉപയോഗിക്കുമ്പോൾ നമ്മൾ പുറന്തള്ളുന്ന കാർബൺ ഡൈഒാക്സൈഡ്തന്നെയാണ് നമ്മൾ ശ്വസിക്കുന്നത്. അത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിന് പരിഹാരമാകുന്ന മാസ്കാണ് വിദ്യാർഥികൾ വികസിപ്പിച്ചത്.
ശുദ്ധവായുവിെൻറ പ്രവാഹം ഉറപ്പാക്കുന്ന നിയന്ത്രണസംവിധാനവും മാസ്കിലുണ്ട്. ഇതുവഴി നിശ്വാസവായു പുറത്തേക്കും ഉച്ഛ്വാസവായു അകത്തേക്കും പൂർണമായും എത്തുന്നു. കൂടുതൽ സമയങ്ങളിൽ മാസ്ക് ഉപയോഗിക്കേണ്ടിവരുന്നവർക്ക് ഇത് ഏറെ ഗുണപ്രദമാണെന്ന് വിദ്യാർഥികൾ പറയുന്നു. വകുപ്പ് മേധാവി പ്രഫ. എസ്. ഗോമതി, അധ്യാപകൻ ഡോ. ജിനോ പോൾ തുടങ്ങിയവരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾ മാസ്ക് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.