കാലടി: സെബാസ്റ്റ്യൻ കന്നപ്പിള്ളി ഇക്കുറി ഫുട്ബാൾ ചിഹ്നവുമായി പഞ്ചായത്തിലെ ടൗൺ വാർഡായ 11ൽ മത്സരത്തിന്. ശ്രീശങ്കര പാലത്തിനു സമീപത്തെ വെട്ടുവഴി കടവ് റോഡിൽ താമസിക്കുന്ന സെബാസ്റ്റ്യൻ സ്വതന്ത്ര സ്ഥാനാർഥിയാണ്. 1
995 മുതൽ കാലടി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയായും 30 വർഷത്തോളം ടൗണിലെ ഐ.എൻ.ടി.യു.സി ഭാരവാഹിയായും പ്രവർത്തിച്ചു. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് പാർട്ടിയിൽനിന്ന് രാജിെവച്ചു.
യു.ഡി.എഫ് സ്ഥാനാർഥിയായി രണ്ടുതവണ ബ്ലോക്ക് പഞ്ചായത്തിലേക്കും ഒരു തവണ ഗ്രാമപഞ്ചായത്തിലേക്കും മത്സരിെച്ചങ്കിലും വിജയം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.