അഫ്സൽ, ഇജാസ്, വൈശാഖ്, അൻസിൽ

യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതികൾ അറസ്​റ്റിൽ

കാലടി: മറ്റൂർ സ്വദേശിയെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതികളെ അറസ്​റ്റ്​ ചെയ്തു. ചൊവ്വര കൊണ്ടോട്ടി അറേലിപറമ്പിൽ വീട്ടിൽ അഫ്സൽ (27), കൊണ്ടോട്ടി വെളുത്തേടത്ത് വീട്ടിൽ ഇജാസ് (24), ശ്രീഭൂതപുരം എമ്പലശ്ശേരി വീട്ടിൽ വൈശാഖ് (27), കൊണ്ടോട്ടി പടിയകുന്നിൽ വീട്ടിൽ അൻസിൽ (27) എന്നിവരെയാണ്​ അറസ്​റ്റ്​ ചെയ്തത്.

കാലടി ടൗണിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മറ്റൂർ സ്വദേശി അമോസ് എന്നയാൾക്ക് കത്തിക്കുത്തിൽ പരിക്കേറ്റത്. രാഹുൽ എന്നയാൾക്ക് അമോസ് വായ്പയായി നൽകിയ പണം തിരികെ ചോദിച്ചപ്പോഴുണ്ടായ വാക്തർക്കത്തെ തുടർന്നുള്ള സംഘർഷത്തിലാണ് പരിക്കേറ്റത്. ഡിവൈ.എസ്പി ബിജുമോെൻറ നിർദേശാനുസരണം സി.ഐ എം.ബി. ലത്തീഫ്, എസ്.ഐമാരായ ​സ്​റ്റെപ്റ്റോ ജോൺ, ടി.എ. ഡേവിസ്, പി.വി. ദേവസി, ജോയി, എ.എസ്.ഐമാരായ അബ്്ദുൽ സത്താർ, കെ.സി. സാജു, സി.പി.ഒമാരായ എൻ.പി. അനിൽകുമാർ, കെ.എം. നൗഫൽ, മനോജ് എന്നിവർ ചേർന്നാണ് അറസ്​റ്റ്​ ചെയ്തത്. പ്രതികളെ റിമാൻഡ്​ ചെയ്തു.

Tags:    
News Summary - Defendants in the stabbing case have been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.