കാലടി: മരോട്ടിച്ചോട്ടിൽ മുൻ മന്ത്രി സ്ഥാനാർഥിയോടൊപ്പം പാട്ടുപാടി വോട്ട് തേടി. ഗായികയും ഗ്രാമപഞ്ചായത്തിൽ 17ാം വാർഡിലെ എൽ.ഡി.എഫ് സ്വതന്ത്രസ്ഥാനാർഥിയുമായ റീജ ആൻറുവിെൻറ മരോട്ടിച്ചോട്ടിലെ വീട്ടുമുറ്റത്തെ സ്നേഹസദസ്സിൽ മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിലാണ് പാടിയത്.
നാടിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ റീജയുടെ സുഹൃത്തുക്കളായ പാട്ടുകാരും കൂടെ പാടി. ഞായറാഴ്ചകളിൽ വീട്ടുമുറ്റത്തെ അയൽക്കാരുടെ സദസ്സിൽ റീജ പാടാറുണ്ട്.
സ്ഥാനാർഥി ആയിട്ടും പതിവ് തെറ്റിയില്ല. അടുത്തയിടെ റീജയുടെ ഈ ഗാനസദസ്സ് സമൂഹമാധ്യമങ്ങളിലും വൈറൽ ആയിരുന്നു. ഇതേതുടർന്നാണ് ജോസ് തെറ്റയിൽ പാടാനെത്തിയത്. അയൽക്കാരും സദസ്സിൽ പങ്കുചേർന്നു. പെരിയാറേ.. പെരിയാറേ.... എന്ന് തുടങ്ങുന്ന ഗാനമാണ് ജോസ് തെറ്റയിലും റീജയും ചേർന്ന് ആലപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.