മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണത്തെ തുടർന്ന് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു 

മറ്റൂർ നീലംകുളങ്ങര ക്ഷേത്രത്തിൽ മോഷണം

കാലടി: മറ്റൂർ-എയർപോർട്ട് റോഡിലെ നീലം കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം. ബുധനാഴ്ച പുലർച്ചയാണ് മോഷണം നടന്നത്​.

17,000 രൂപയും ഒരു പവൻ വരുന്ന സ്വർണ ലോക്കറ്റുമാണ് മോഷ്​ടിക്കപ്പെട്ടത്. മതിൽ ചാടിയാണ് മോഷ്​ടാവ് അകത്ത്​ കടന്നത്.

ക്ഷേത്രത്തിനു മുന്നിലെ ഭണ്ഡാരവും സർപ്പക്കാവിൽ ഇരുന്ന രണ്ടാമത്തെ ഭണ്ഡാരവും അകത്തെ ശ്രീകോവിൽ ഇരുന്ന ഭണ്ഡാരവും തകർത്തു. ഓഫിസിലെ അലമാരയും കുത്തിത്തുറന്നിട്ടുണ്ട്.

Tags:    
News Summary - Theft at Mattur Neelamkulangara temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.