കാലടി: സന്ധ്യേ... കണ്ണുനീരിനെന്തേ സന്ധ്യേ... സ്നേഹമയീ...... കേഴുകയാണോ നീ... -റീജ പാടുകയാണ്. കാലടി ഗ്രാമപഞ്ചായത്ത് തെരഞ്ഞടുപ്പിൽ സ്ഥാനാർഥിയായിട്ടും തിരക്കുകൾ മാറ്റിെവച്ച് റീജ പാടുകയാണ്. സംഗീതത്തിന് വേർതിരിവുകളില്ലാത്തതിനാൽ റീജയുടെ വീട്ടുമുറ്റത്ത് ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രദേശവാസികൾ ഞായറാഴ്ചകളിൽ വൈകീട്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാട്ട് കേൾക്കാൻ എത്തും.
കാലടി ഗ്രാമപഞ്ചായത്തിലെ 17ാം വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയാണ് റീജ ആൻറു. പ്രാദേശികതലത്തിൽ അറിയപ്പെടുന്ന ഗായികയായ റീജ അങ്കമാലി മെലഡീസ് ഗാനമേള ട്രൂപ്പിലെ പ്രധാന ഗായികയാണ്.
2018ൽ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നടത്തിയ നക്ഷത്രഗീതം സംസ്ഥാന കരോൾഗാന മത്സരത്തിൽ ഒന്നാംസ്ഥാനവും നേടിയിട്ടുണ്ട്. ഭക്തിഗാന രംഗത്ത് സജീവസാന്നിധ്യമായ റീജ നിരവധി സംഗീത ആൽബങ്ങൾക്ക് ശബ്ദം പകർന്നിട്ടുണ്ട്.
മരോട്ടിച്ചോട് ചർച്ച് റോഡിൽ ഭർത്താവ് ആൻറുവിനും രണ്ട് കുട്ടികൾക്കുമൊപ്പം താമസിക്കുന്ന റീജയുടെ കൊച്ചുവീടിെൻറ സ്വീകരണമുറിയിൽ പാട്ടിലെ മികവിനടക്കം റീജക്ക് കിട്ടിയ േട്രാഫികൾ നിരവധിയാണ്. വോട്ടഭ്യർഥിച്ച് ഒാരോ വീടും കയറിയിറങ്ങുമ്പോൾ കുട്ടികളും സ്ത്രീകളുമടക്കമുളളവർ പാട്ട് പാടണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും ഈ ആവശ്യങ്ങൾ വോട്ടായി മാറിയാൽ ജയിക്കുമെന്ന് പ്രതീക്ഷയുണ്ടന്നും റീജ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.