കാലടി: യുവാവിെൻറ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിന് വീട്ടിലെത്തിയവരെ വെറുംകൈയോടെ മടക്കി അയക്കാൻ ആ 10ാം ക്ലാസുകാരിക്ക് മനസ്സുവന്നില്ല. ഒന്നാം ക്ലാസ് മുതൽ ശേഖരിക്കുന്ന ചിത്രകഥ പുസ്തകശേഖരം നിറഞ്ഞ മനസ്സോടെ ചികിത്സസഹായ നിധിയിലേക്ക് നൽകി. മാണിക്യമംഗലം സുകൃതി വീട്ടിൽ സുശീൽ-ദീപ ദമ്പതികളുടെ ഏകമകൾ കൃഷ്ണേന്ദു സുശീലാണ് കാരുണ്യസ്പർശമായത്.
ക്രിസ്റ്റി വിൽസൺ എന്ന യുവാവിെൻറ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ മാണിക്യമംഗലം െസൻറ് റോക്കിസ് ചർച്ച് കെ.സി.വൈ.എം പ്രവർത്തകരാണ് കൃഷ്ണേന്ദുവിെൻറ വീട്ടിലെത്തുന്നത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞ കൃഷ്ണേന്ദു തെൻറ നിധിശേഖരം നൽകാൻ രക്ഷിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.
ശ്രീ ശാരദ വിദ്യാലയത്തിലെ 10ാം ക്ലാസ് വിദ്യാർഥിനിയാണ് കൃഷ്ണേന്ദു. സൂക്ഷിച്ച് െവച്ചിരുന്ന 750 ഓളം പുസ്തകങ്ങൾ ജീവകാരുണ്യ പ്രവർത്തകർക്ക് കൈമാറാനുള്ള തീരുമാനം മകളുടെ തന്നെയെന്ന് പിതാവ് സുശീൽ പറയുന്നു. ഒന്നാം ക്ലാസ് മുതൽ കൂടെ കൊണ്ടുനടന്ന ഈ അമൂല്യശേഖരം അർഹിക്കുന്ന പരിഗണനയോടെ ഓൺലൈൻ വഴി ലേലത്തിൽ െവച്ച് വിറ്റുകിട്ടുന്ന പണം ചികിത്സ സഹായ നിധിയിലേക്ക് കൈമാറാനാണ് ഈ വിദ്യാർഥിനിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.