കോലഞ്ചേരി: ജനകീയ അധ്യാപകന് അർഹിച്ച അംഗീകാരമായി സംസ്ഥാന അവാർഡ്. കണ്യാട്ടുനിരപ്പ് ജി.എൽ.പി.എസ് സ്കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ച മീമ്പാറ മടത്തിക്കുടിയിൽ എം.പി. തമ്പി, മികച്ച പ്രൈമറി അധ്യാപക അവാർഡ് നേടിയപ്പോൾ നാടിനും മധുരമായി.
മൂന്ന് പതിറ്റാണ്ടത്തെ അധ്യാപന കാലയളവിൽ പച്ചക്കറികൃഷി, പരിസര ശുചീകരണം, ഉച്ചക്കഞ്ഞി വിതരണം എന്നിവയിൽ പി.ടി.എയുമായി ചേർന്ന് മാതൃകപരമായ പ്രവർത്തനമാണ് ഇദ്ദേഹം കാഴ്ചെവച്ചത്. 1990 ജൂലൈയിൽ മലപ്പുറം തിരൂരിനടുത്ത പത്തമ്പാട് എ.എം.എൽ.പി സ്കൂളിലാണ് അധ്യാപക ജീവിതത്തിെൻറ തുടക്കം. 1997 നവംബറിൽ പി.എസ്.സി വഴി കടമക്കുടി ജി.എച്ച്.എസ്.എസിൽ പ്രൈമറി അധ്യാപകനായി. 1998 ൽ രായമംഗലം എൽ.പി സ്കൂളിലും തുടർന്ന് 2001 മുതൽ 2017 വരെ നീണ്ട 16 വർഷം പൂതൃക്ക ജി.എച്ച്.എസ്.എസിലും അധ്യാപകനായി. ഈ കാലയളവിലാണ് പൂതൃക്ക സ്കൂളിെൻറ വളർച്ചയിൽ ഏറ്റവും നിർണായകമായത്. 2017 ജൂലൈയിൽ മുടക്കുഴ ജി.യു.പി.എസിലും തുടർന്ന് കണ്യാട്ടുനിരപ്പ് ജി.യു.പി.എസിലും പ്രധാനാധ്യാപകനായി. കഴിഞ്ഞ ഏപ്രിൽ 30നാണ് സർവിസിൽനിന്ന് വിരമിച്ചത്.
പ്രവർത്തനങ്ങളിൽ കൂട്ടായി നീറാംമുകൾ സ്കൂളിലെ അധ്യാപികയായ ഭാര്യ ഷാൻറി എം. പോളും മക്കളായ ബ്ലെസി, ബേസിൽ എന്നിവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.