കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസിലെ അഡ്വ. അന്നമ്മ ആൻഡ്രൂസ് പ്രസിഡൻറായി. യു.ഡി.എഫ് നേതൃത്വത്തിെൻറ ധാരണ തെറ്റിച്ചുകൊണ്ട് പ്രാദേശിക നേതൃത്വത്തിെൻറ കൂട്ടുകെട്ടിലാണ് എൽ.ഡി.എഫിെൻറ പിന്തുണയോടെ കോൺഗ്രസിലെ അഡ്വ. അന്നമ്മ ആൻഡ്രൂസ് പ്രസിഡൻറായത്.
യു.ഡി.എഫ് സംസ്ഥാന ജില്ല നേതൃത്വം പ്രസിഡൻറ് സ്ഥാനം കോൺഗ്രസ്-കേരള കോൺഗ്രസ് ജോസഫ് വിഭാഗങ്ങൾ രണ്ടര വർഷം വീതം പങ്കുവെക്കണമെന്നും, ആദ്യ ടേം ജോസഫ് വിഭാഗത്തിന് നൽകണമെന്നും തീരുമാനം അറിയിച്ചിരുന്നു. എന്നാൽ, പ്രാദേശീക നേതൃത്വം തള്ളുകയായിരുന്നു. തുടർന്നാണ് എൽ.ഡി.എഫ് പിന്തുണ കോൺഗ്രസ് സ്വീകരിച്ചത്.
കോൺഗ്രസിലെ അഡ്വ. അന്നമ്മ ആൻഡ്രൂസിെൻറ പേര് ഷേർലി ജോയി നിർദേശിച്ചു. സുജിത സദൻ പിന്താങ്ങി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രീതി അനിലിെൻറ പേര് എം.പി. ജോസഫ് നിർദേശിച്ചു. സുമോൻ ചെല്ലപ്പൻ പിന്താങ്ങി. നാലിനെതിരെ എട്ട് വോട്ടിന് അന്നമ്മ ആൻഡ്രൂസ് വിജയിച്ചു.
ഏക ബി.ജെ.പി.അംഗം വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നു. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസ് നാല്, കേരള കോൺഗ്രസ് (ജേക്കബ്) ഒന്ന്, സി.പി.എം -ഒന്ന്, സി.പി.ഐ -ഒന്ന്, കേരള കോൺഗ്രസ് (എം) -ഒന്ന്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം -നാല്, ബി.ജെ.പി-ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഷേർളി ജോയി എതിരില്ലാതെ തെരഞ്ഞെടുത്തു.
കോൺഗ്രസിലെ അഡ്വ. അന്നമ്മ ആൻഡ്രൂസ് പേര് നിർദേശിച്ചു. കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിലെ ഏക അംഗം മോളി എബ്രാഹം പിന്താങ്ങി. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ പ്രസിഡൻറ് സ്ഥാനമോ, വൈസ് പ്രസിഡൻറ് സ്ഥാനമോ കോൺഗ്രസിന് നൽകാൻ കേരള കോൺഗ്രസ് ജോസഫ് -മാണി വിഭാഗങ്ങൾ തയാറാകാത്തതാണ് ഇപ്പോൾ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.ജി. ഷിബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.