പോക്സോ പ്രതിക്ക് കോവിഡ്; പൊലീസുകാരുൾ​െപ്പടെ നിരീക്ഷണത്തിൽ

കൂത്താട്ടുകുളം: പോക്സോ കേസിൽ പ്രതിയായ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ അടക്കം 14 പേർ നിരീക്ഷണത്തിൽ പോയി. കഴിഞ്ഞ 25ന് കസ്​റ്റഡിയിലായ പ്രതിയുടെ കോവിഡ് പരിശോധനാഫലം ബുധനാഴ്ചയാണ് വന്നത്. കസ്​റ്റഡിയിൽ എടുക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്ന ​െപാലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി.

പ്രതിയെ സംഭവസ്ഥലത്ത് തടഞ്ഞുനിർത്തിയ നാട്ടുകാരും ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയും പ്രതിയുടെ രണ്ട്​ കുട്ടികളുമാണ് മറ്റ് എട്ടുപേർ. 25ന് രാത്രി ഒന്നിന് കിഴകൊമ്പ് ചമ്പമല ഭാഗത്ത് 15 വയസ്സുള്ള പെൺകുട്ടിയെ അയൽപക്കത്തെ വീട്ടിൽ അസമയത്ത് കണ്ടെത്തുകയായിരുന്നു.

പെൺകുട്ടിയെ അസമയത്ത് സമീപ വീട്ടിൽ കണ്ട പെൺകുട്ടിയുടെ പിതാവ് ബഹളമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ എത്തി ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. പ്രതിയുമായി അടുപ്പത്തിലായിരുന്നു എന്നും വിവാഹവാഗ്ദാനം നൽകിയിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. രണ്ട്​ കുട്ടികളുള്ള പ്രതി ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.