കോതമംഗലം: ദേവസ്വം ബോർഡ് തൃക്കാരിയൂർ സബ് ഓഫിസിലെ സ്ട്രോങ്ങ് റൂമിലെ സ്വർണ തിരിമറിയിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. തൃക്കാരിയൂർ ഗ്രൂപ്പിന് കീഴിെല നൂറിൽപരം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളും ഭക്തർ വഴിപാടായി നൽകുന്ന സ്വർണം, പഞ്ചലോഹങ്ങൾ ഉൾപ്പെടെയുള്ളവയും സൂക്ഷിക്കുന്ന ദേവസ്വം അസി. കമീഷണറുടെ തൃക്കാരിയൂർ ആസ്ഥാനത്തുള്ള സ്ട്രോങ്ങ് റൂമിൽ കഴിഞ്ഞ മാസം കണക്കെടുപ്പ് നടന്നപ്പോൾ, കോടനാട് ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന സ്വർണത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.
ഇവിടെ സൂക്ഷിച്ച കോടനാട് ക്ഷേത്രത്തിലെ കാണിക്കയിൽ 20 ഗ്രാം സ്വർണം പൂശിയ ചെമ്പാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. െഡപ്യൂട്ടി ദേവസ്വം കമീഷണർ എസ്. ജ്യോതികുമാറിെൻറ നേതൃത്വത്തിൽ ദേവസ്വം വിജിലൻസിെൻറ സാന്നിധ്യത്തിലായിരുന്നു പരിശോധന.
കാണിക്ക സ്വർണത്തിലെ തിരിമറി സംബന്ധിച്ച് ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകുമെന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും െഡപ്യൂട്ടി കമീഷണർ പറഞ്ഞു. കോടനാട് ക്ഷേത്രത്തിൽ കാണിക്ക ലഭിച്ച നാലുപവൻ സ്വർണം മുദ്രെവച്ചു സൂക്ഷിച്ചിരുന്നത് കഴിഞ്ഞമാസം 14ന് പതിവ് കണക്കെടുപ്പിെൻറ ഭാഗമായി പരിശോധിച്ചപ്പോഴാണ് തിരിമറി നടന്നതായി സംശയമുയർന്നത്.
ആഴ്ചകൾക്ക് മുമ്പ് വിജിലൻസ് സംഘം എത്തിയെങ്കിലും സ്ട്രോങ്ങ് റൂം തുറക്കുന്നതിന് ജീവനക്കാരില്ലാത്തതിനാൽ മടങ്ങിപ്പോവുകയായിരുന്നു. സ്വർണ തിരിമറിയിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.