കോതമംഗലം: ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ മൂന്നുപേർ കൂടി പൊലീസ് പിടിയിൽ. രണ്ടുപേരെ ബുധനാഴ്ച പിടികൂടിയിരുന്നു. നെല്ലിക്കുഴി സ്വദേശികളായ കാപ്പുചാൽ മുഹമ്മദ് യാസിൻ (22), പറമ്പിൽ റിസ്വാൻ (21), കുറ്റിലഞ്ഞി കാഞ്ഞിരകുഴി ആസിഫ് (19) എന്നിവരാണ് വ്യാഴാഴ്ച പിടിയിലായത്.
ഒന്നാം പ്രതി ഇഞ്ചത്തൊട്ടി സ്വദേശിനി, നിലവിൽ നെല്ലിക്കുഴി പുതുപ്പാലത്ത് വാടകക്ക് താമസിക്കുന്ന മുളയംകോട്ടിൽ ആര്യ (25), ഇവരുടെ സുഹൃത്തും അഞ്ചാം പ്രതിയുമായ കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിൻ (19) എന്നിവരെ ബുധനാഴ്ച പിടികൂടിയിരുന്നു. മൂവാറ്റുപുഴയിലെ സ്ഥാപന ഉടമയെ കോതമംഗലത്തെ ലോഡ്ജിൽ വിളിച്ചുവരുത്തി കെണിയിൽ അകപ്പെടുത്തി ഇയാളോട് പണം ആവശ്യപ്പെടുകയായിരുന്നു.
പണം നൽകാത്ത പക്ഷം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി ഇയാളുടെ എ.ടി.എം, പാൻ കാർഡും വാങ്ങിയെടുത്തു. തുടർന്ന് ഇയാളുമായി കാറിൽ കോതമംഗലം കോട്ടപ്പടി ഭാഗങ്ങളിലൂടെ കറങ്ങി. ഇതിനിടെ അക്കൗണ്ടിൽനിന്ന് 35,000 രൂപ പിൻവലിച്ചെടുക്കുകയും ചെയ്തു. മോചിപ്പിക്കാൻ 3.50 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. കോട്ടപ്പടിയിൽെവച്ച് തന്ത്രത്തിൽ രക്ഷപ്പെട്ട ഇയാൾ കോട്ടപ്പടി സ്റ്റേഷനിലെത്തി നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ ആര്യയെയും അശ്വിനെയും പിടികൂടുകയായിരുന്നു.
കോതമംഗലം പൊലീസ് ഇൻസ്പെക്ടർ ബി. അനിൽ, എസ്.ഐ ശ്യാംകുമാർ, എ.എസ്.ഐമാരായ നിജു ഭാസ്കർ, രഘുനാഥ്, മുഹമ്മദ്, സി.പി.ഒമാരായ നിഷാന്ത്, പരീത്, ആസാദ്, അനൂപ് എന്നിവടരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മുഹമ്മദ് യാസിന് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.