മൂവാറ്റുപുഴ: പിതാവിനുതന്നെ കന്നിവോട്ട് ചെയ്യാനൊരുങ്ങുകയാണ് ഇരട്ടകളായ നാൽവർ സംഘം. മാറാടി പഞ്ചായത്ത് രണ്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി പി.പി. ജോളിയുടെ മക്കളായ പോളും സെബാനും മെറിനും മെർലിനുമാണ് അപ്പക്ക് കന്നിവോട്ട് ചെയ്യാനൊരുങ്ങുന്നത്. ഈ തെരഞ്ഞെടുപ്പിലാണ് 20 വയസ്സുകാരായ പോളും സെബാനും 19 വയസ്സുകാരായ മെറിനും മെർലിനും വോട്ടർ പട്ടികയിൽ പേരുചേർത്തത്.
കന്നിവോട്ട് പിതാവിനു ചെയ്യുന്നതിെൻറ ത്രില്ലിലാണിവർ. ഇതോടൊപ്പം പിതാവിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നതുമിവരാണ്. അപ്പയുടെ വിജയം ഉറപ്പാക്കാൻ വീടുകൾ കയറി വോട്ട് അഭ്യർഥന നൽകുന്നതും മതിലെഴുത്തും പോസ്റ്റർ ഒട്ടിക്കലും ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങളിലെല്ലാം നാൽവർ സംഘം മുന്നിലുണ്ട്. സമൂഹ മാധ്യമങ്ങളിലും ഇവർ സജീവമാണ്. രാത്രി ജോളിയുടെ പോസ്റ്ററുകൾ ഒട്ടിക്കുന്നതിെൻറയും മതിലെഴുതുന്നതിെൻറയും ദൃശ്യങ്ങൾ പങ്കുവെക്കുന്നതിനൊപ്പം വാർഡിലെ വികസനത്തിനു വേണ്ട പദ്ധതികളെ കുറിച്ചും ഇവർ ജനങ്ങളുമായി ചർച്ച നടത്തുന്നുണ്ട്. പൊള്ളാച്ചിയിൽ പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമക്ക് പഠിക്കുകയാണ് പോൾ. സെബാൻ കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജിൽ ബി.കോം രണ്ടാം വർഷ വിദ്യാർഥിയാണ്. മെറിൻ മെഡിക്കൽ ട്രസ്റ്റ് കോളജിൽ ബി.എസ്സി നഴ്സിങ് വിദ്യാർഥിയാണ്. മെർലിൻ പാലായിൽ നീറ്റ് എൻട്രൻസ് പരിശീലനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.