പറവൂർ: മോട്ടോർ വാഹന വകുപ്പ് ദേശീയ-സംസ്ഥാന പാതകളിലും മറ്റ് പ്രധാന റോഡുകളിലും സ്ഥാപിച്ച കാമറകൾ പ്രവർത്തനസജ്ജമായി. ഇതോടെ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർ കാമറ വലയത്തിൽപെടുമെന്ന് മാത്രമല്ല നിയമ നടപടികൾ നേരിടേണ്ടി വരുകയും ചെയ്യും.
പറവൂർ മേഖലയിൽ വരാപ്പുഴ, മാഞ്ഞാലി പാലങ്ങൾ, കൂനമ്മാവ്, പെരുമ്പടന്ന, മന്നം, താമരവളവ്, മൂത്തകുന്നം, മാല്യങ്കര എന്നിവിടങ്ങളിലാണ് കാമറകൾ. സൗരോർജത്തിലാണ് ഇവ പ്രവർത്തിക്കുക. 4 ജി കണക്ടിവിറ്റി സിമ്മിലാണ് ഡേറ്റ കൈമാറുക.
നിയമം ലംഘിച്ച വാഹനത്തിന്റെ ചിത്രവും ആളിന്റെ ഫോട്ടോയും മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമിലേക്ക് അയക്കും. ആറുമാസം വരെ ദൃശ്യങ്ങൾ ശേഖരിച്ചു വെക്കാനാകുമെന്ന പ്രത്യേകത കൂടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.