പറവൂർ: ജില്ല കലക്ടറുടെ ഉത്തരവിറങ്ങിയിട്ടും നഗരത്തിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാൻ നഗരസഭയും പൊലീസും തയാറാകുന്നില്ല.
വഴിയോര കച്ചവടക്കാർ നിരത്ത് കീഴടക്കിയത് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. ഓണ വിപണി സജീവമായതോടെ അന്തർ സംസ്ഥാനക്കാരടക്കം വാഹനങ്ങളിലും മറ്റും എത്തി നിരത്തിലെ കച്ചവടം പൊടിപൊടിക്കുകയാണ്.
പ്രധാന റോഡിൽ കാൽനടക്കാരും ഇരുചക്ര വാഹനങ്ങളും പോകാനിടമില്ലാതെ നട്ടം തിരിയുന്നത് പതിവാണ്. കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പൽ കവല മുതൽ ചേന്ദമംഗലം കവല വരെയുള്ള ഭാഗം വഴിയോര നിരോധിത മേഖലയായി പ്രഖ്യാപിച്ച് നഗരസഭ സെക്രട്ടറി കഴിഞ്ഞ ദിവസം പത്രക്കുറിപ്പിറക്കിയിരുന്നു.
ഇതേതുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചുവെങ്കിലും സി.പി.എം നേതാക്കൾ ഇടപെട്ടതോടെ മണിക്കൂറുകൾക്കുള്ളിൽ അവർ വീണ്ടും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.