പറവൂർ: നഗരസഭയുടെ സ്ഥലം അന്യാധീനപ്പെടുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്വതന്ത്ര കൗൺസിലർ ജോബി പഞ്ഞിക്കാരൻ നഗരസഭക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. രമേഷ് ഡി. കുറുപ്പ് ചെയർമാനായിരുന്ന കഴിഞ്ഞ കൗൺസിലിെൻറ കാലത്ത് നടന്ന സംഭവത്തിൽ അഴിമതി ആക്ഷേപം ഉന്നയിച്ചാണ് സമരം നടത്തിയത്. ലൈബ്രറി റോഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിൽ തകർന്നതിനെ തുടർന്ന് ഇത് പുനർനിർമിക്കാൻ കൗൺസിലിെൻറ അനുവാദം തേടിയിരുന്നു.
ഇതിെൻറ മറവിലാണ് സ്വകാര്യ വ്യക്തിയെ സഹായിക്കാൻ കൗൺസിലിെൻറയോ സർക്കാറിെൻറയോ അനുവാദമില്ലാതെ ഭൂമി വിട്ടുനൽകിയത്. ഇതിന് കൂട്ടുനിന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ഭരണപക്ഷം തയാറാകുന്നില്ല. നിലവിലെ നഗരസഭാധ്യക്ഷ കഴിഞ്ഞ കൗൺസിലിൽ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. ഇവരുടെ അറിവില്ലാതെ ഭൂമി വിട്ടു നൽകാൻ കഴിയില്ലെന്നും ഇതുകൂടി അന്വേഷണ വിധേയമാക്കണമെന്നും ജോബി പഞ്ഞിക്കാരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.