പറവൂർ (എറണാകുളും): കോവിഡ് പോസിറ്റിവായ വയോ മാതാപിതാക്കളെ വീടിെൻറ വരാന്തയിൽ കിടത്തിയതിന് മകനെതിരെ പൊലീസ് കേസെടുത്തു. ചേന്ദമംഗലം വടക്കുംപുറത്താണ് സംഭവം. 80 വയസ്സുള്ള പിതാവിനെയും 73 വയസ്സുള്ള മാതാവിനെയുമാണ് മകൻ വരാന്തയിൽ കിടത്തിയത്.
ക്വാറൻറീൻ പരിശോധനയുടെ ഭാഗമായി വടക്കേക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ. ദിലീപ്കുമാർ, ഉദ്യോഗസ്ഥരായ പി.പി. സ്വപ്ന, പി.പി. ജിബിൻ എന്നിവർ വീട്ടിലെത്തിയപ്പോഴാണ് കരളലിയിക്കുന്ന കാഴ്ച കണ്ടത്. പുറമെനിന്ന് നോക്കിയാൽ കാണാനാവാത്തവിധം സാരികൊണ്ട് മറച്ചിരുന്നതിനാൽ അയൽക്കാരുടെ ശ്രദ്ധയിൽപെട്ടില്ല.
പൊലീസ് ഉദ്യോഗസ്ഥർ പഞ്ചായത്തിൽ ബന്ധപ്പെട്ടതിനെത്തുടർന്ന് പിതാവിനെ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് താക്കീത് ചെയ്തതിനെത്തുടർന്ന് അമ്മയെ വീട്ടിനുള്ളിൽ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റിവായശേഷമാണ് മാതാപിതാക്കളെ മകൻ വീട്ടിൽനിന്ന് പുറത്താക്കിയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.